‘ലൈ​ഫ് പ​ദ്ധ​തി വീ​ടു​ക​ൾ പ​ണ​യ​പ്പെ​ടു​ത്താ​ൻ അ​നു​വ​ദി​ക്ക​ണം’
Wednesday, January 19, 2022 12:43 AM IST
ആ​ല​ത്തൂ​ർ: ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യി​ൽ സ്വ​ന്തം സ്ഥ​ല​ത്ത് നി​ർ​മി​ച്ച​വ​രു​ടെ വീ​ട് ഉ​ൾ​പ്പെ​ടു​ന്ന​സ്ഥ​ലം പ​ണ​യ​പ്പെ​ടു​ത്താ​ൻ പാ​ടി​ല്ലെ​ന്ന വ്യ​വ​സ്ഥ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഫോ​റം ഫോ​ർ ക​ണ്‍​സ്യൂ​മ​ർ ജ​സ്റ്റീ​സ് യോ​ഗം സ​ർ​ക്കാ​രി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു. പാ​വ​പ്പെ​ട്ട​വ​ർ​ക്കു കു​ടും​ബ​ത്തി​ലെ ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത കാ​ര്യ​ങ്ങ​ൾ​ക്ക് ബാ​ങ്ക് വാ​യ്പ​യെ​ടു​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. പ​ദ്ധ​തി​യി​ൽ നി​ർ​മി​ച്ച വീ​ടു​ക​ൾ 12 വ​ർ​ഷ​ത്തി​നു പ​ണ​യ​പ്പെ​ടു​ത്താ​നോ വി​ൽ​ക്കാ​നോ പാ​ടി​ല്ലെ​ന്നു സ​ർ​ക്കാ​രു​മാ​യി ക​രാ​റു​ള്ള​താ​ണ് ഇ​തി​നു ത​ട​സ​മാ​കു​ന്ന​ത്.

വി​ല്ക്കാ​ൻ പാ​ടി​ല്ലെ​ന്ന​തു നി​ല​നി​ർ​ത്തി പ​ണ​യ​പ്പെ​ടു​ത്താ​ൻ പാ​ടി​ല്ലെ​ന്ന വ്യ​വ​സ്ഥ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് യോ​ഗം അ​ഭ്യ​ർ​ഥി​ച്ച​ത്. പി.​ശി​വ​കു​മാ​ർ മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​നാ​യി. സെ​ക്ര​ട്ട​റി കെ.​ പ​ഴ​നി​മ​ല റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പ​ന​ക്ക​ൽ പ​റ​ന്പ് ഉ​സ്മാ​ൻ, പി.​ വി​ജ​യ​ൻ, കെ.​ ത​ങ്ക​വേ​ലു, എ​സ്.​ രാ​ജേ​ഷ് കു​മാ​ർ, കെ.​ വേ​ലു​സ്വാ​മി, പി.​ ച​ന്ദ്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.