ജെ​ല്ലി​ക്കെ​ട്ട് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക് പാ​രി​തോ​ഷി​കം ന​ല്കി
Saturday, January 22, 2022 12:48 AM IST
കോ​യ​ന്പ​ത്തൂ​ർ : കോ​യ​ന്പ​ത്തൂ​രി​ൽ ന​ട​ന്ന ജ​ല്ലി​ക്കെ​ട്ട് മ​ത്സ​ര​ത്തി​ൽ 21 കാ​ള​ക​ളെ കീ​ഴ്പ്പെ​ടു​ത്തി മ​ധു​രൈ കു​രു​വി​ത്തുറൈ ​സ്വ​ദേ​ശി മ​ണി ഒ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി. മ​ധു​രൈ സ്വ​ദേ​ശി പ്ര​ഭ 19 കാ​ള​ക​ളെ കീ​ഴ്പ്പെ​ടു​ത്തി ര​ണ്ടാം സ്ഥാ​ന​വും ദി​ണ്ടി​ക്ക​ൽ​ന​ത്തം സ്വ​ദേ​ശി കാ​ർ​ത്തി​ക് 18 കാ​ള​ക​ളെ അ​ട​ക്കി മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

കോ​യ​ന്പ​ത്തൂ​ർ ജി​ല്ലാ ഭ​ര​ണ​കൂ​ടം ജ​ല്ലി​ക്കെ​ട്ട്, പേ​ര​വൈ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചെ​ട്ടി​പ്പാ​ള​യം ബൈ​പ്പാ​സ് റോ​ഡി​ൽ രാ​വി​ലെ ഏ​ഴു മ​ണി​ക്ക് ജെ​ല്ലി​ക്കെ​ട്ട് ആ​രം​ഭി​ച്ചു. സം​സ്ഥാ​ന വൈ​ദ്യു​തിമ​ന്ത്രി സെ​ന്തി​ൽ ബാ​ലാ​ജി ജെ​ല്ലി​ക്കെ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ശ​ര​വ​ണാം​പ്പ​ട്ടി പെ​രു​മാ​ൾ കോ​വി​ൽ കാ​ള​യെ​യാ​ണ് ആ​ദ്യ​മാ​യി വാ​ടി വാ​സ​ൽ വ​ഴി തു​റ​ന്നു വി​ട്ട​ത്. 700 കാ​ള​ക​ളും 300 യോ​ദ്ധാ​ക്ക​ളും ജെ​ല്ലി​ക്കെ​ട്ടി​ൽ പ​ങ്കെ​ടു​ത്തു. കോ​വി​ഡ് സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യി​രു​ന്നി​ല്ല. ചാ​ന​ലു​ക​ൾ വ​ഴി ജെ​ല്ലി​ക്കെ​ട്ട് ലൈ​വാ​യി സം​പ്രേ​ക്ഷ​ണം ചെ​യ്യാ​ൻ എ​ർ​പ്പാ​ടു ചെ​യ്തി​രു​ന്നു. ജെ​ല്ലി​ക്കെ​ട്ടി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള കാ​ള​ക​ൾ​ക്കൊ​പ്പം ര​ണ്ടു പേ​ർ​ക്ക് മാ​ത്ര​മാ​ണ് അ​നു​മ​തി ന​ൽ​കി​യി​രു​ന്ന​ത്. ര​ണ്ടു​ഡോ​സ് വാ​ക്സി​നേ​ഷ​ൻ എ​ടു​ത്ത​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ്, 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ എ​ടു​ത്ത കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടീ​ഫി​ക്ക​റ്റ് എ​ന്നി​വ സ​മ​ർ​പ്പി​ച്ച യോ​ദ്ധാ​ക്ക​ൾ​ക്കു​ മാ​ത്ര​മാണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. സു​ര​ക്ഷ ക്ര​മീ​ക​ര​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി 2000 പോ​ലീ​സു​കാ​രാ​ണ് ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് കാ​ള​ക​ളെ കീ​ഴ​ട​ക്കി​യ യോ​ദ്ധാ​ക്ക​ൾ​ക്കും പി​ടി​കൊ​ടു​ക്കാ​തി​രു​ന്ന കാ​ള​ക​ൾ​ക്കും സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ൾ, എ​ൽ​ഇ​ഡി​ടി​വി​ക​ൾ, വാ​ച്ച്, പാ​ത്ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ സ​മ്മാ​ന​മാ​യി ന​ൽ​കി.

മൊ​ത്തം ന​ട​ന്ന പ​ത്തു റൗ​ണ്ടു​ക​ളി​ലാ​യി 21 കാ​ള​ക​ളെ കീ​ഴ്പ്പെ​ടു​ത്തി​യാ​ണ് മ​ണി ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്.​ ഇദേ​ഹ​ത്തി​ന് മ​ന്ത്രി സെ​ന്തി​ൽ ബാ​ലാ​ജി കാ​ർ സ​മ്മാ​ന​മാ​യി ന​ല്കി. ര​ണ്ടാം സ്ഥാ​നം നേ​ടി​യ പ്ര​ഭാ​ക​ര​ന് ബൈ​ക്കും, മൂ​ന്നാം സ്ഥാ​നം നേ​ടി​യ കാ​ർ​ത്തി​ക്കി​ന് മൊ​പ്പ​ഡും സ​മ്മാ​ന​മാ​യി ന​ല്കി. ജില്ലാ ക​ള​ക്ട​ർ ജി.​എ​സ്. സ​മീ​ര​ൻ, എ​സ്.​പി. സെ​ൽ​വ നാ​ഗ​ര​ത്നം ജെ​ല്ലി​ക്കെ​ട്ട് ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ ജെ​ല്ലി​ക്കെ​ട്ടി​ൽ പ​ങ്കെ​ടു​ത്തു.