വ​നി​താ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യെ മ​ർ​ദി​ച്ച ഡി​എം​കെ നേ​താ​വി​നെ​തി​രെ പ​രാ​തി ന​ല്കി
Saturday, January 22, 2022 12:48 AM IST
തി​രു​പ്പൂ​ർ : വ​നി​താ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യെ മ​ർ​ദ്ദി​ച്ച ഡി​എം​കെ നേ​താ​വി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ജി​ല്ലാക​ള​ക്ട​ർ​ക്ക് നി​വേ​ദ​നം ന​ല്കി. മം​ഗ​ലം പ​ഞ്ചാ​യ​ത്ത് ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി അ​രു​ക്കാ​ണി​യാ​ണ് ഡി​എം​കെ നേ​താ​വ് ജി​യാ​വു​വി​നെ​തി​രെ പ​രാ​തി ന​ല്കി​യ​ത്.
ജ​നു​വ​രി 17ന് ​അ​രു​ക്കാ​ണി വ​ള​ർ​ത്തു​ന്ന ആ​ടി​നെ കെ​ട്ടി​വയ്​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് മ​ദ്യല​ഹ​രി​യി​ലാ​യി​രു​ന്ന ജി​യാ​വു അ​രു​ക്കാ​ണി​യു​മാ​യി വ​ഴ​ക്കി​ടു​ക​യും മു​ഖ​ത്ത​ടി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ജി​യാ​വു​വി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ജില്ലാ ക​ള​ക്ട​ർ​ക്കു പ​രാ​തി ന​ല്കു​ക​യാ​യി​രു​ന്നു.

ത​മി​ഴ്നാ​ട്ടി​ൽ ഇ​ന്ന​ലെ 29,870 പേ​ർ​ക്ക് കോ​വി​ഡ്

കോ​യ​ന്പ​ത്തൂ​ർ : ത​മി​ഴ്നാ​ട്ടി​ൽ ഇ​ന്ന​ലെ 29,870 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന 33 പേ​ർ ഇ​ന്ന​ലെ മ​രി​ച്ചു. 21,684 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ചെ​ന്നൈ​യി​ൽ ഇ​ന്ന​ലെ 7038 പേ​ർ​ക്കും കോ​യ​ന്പ​ത്തൂ​രി​ൽ 3653 പേ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കോ​യ​ന്പ​ത്തൂ​രി​ൽ ഇ​ന്ന​ലെ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ര​ണ്ടുപേ​ർ മ​രി​ച്ചു. രോ​ഗ​മു​ക്തി 1383 പേ​ർ ആ​ശു​പ​ത്രി വി​ട്ടു. 18,236 പേ​രാ​ണ് രോ​ഗം ബാ​ധി​ച്ച് വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.