ചെ​ല​വ് ചു​രു​ക്കി​യു​ള്ള വൈ​ദ്യു​തി ഉ​ത്പാ​ദ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കും: മ​ന്ത്രി കെ.​ കൃ​ഷ്ണ​ൻ​കു​ട്ടി
Saturday, January 22, 2022 11:46 PM IST
പാ​ല​ക്കാ​ട് : പ​ര​മാ​വ​ധി ചെ​ല​വ് ചു​രു​ക്കി വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചു ന​ട​പ്പാ​ക്കു​മെ​ന്ന് വൈ​ദ്യു​തിമ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി. അ​ട്ട​പ്പാ​ടി അ​ഗ​ളി​യി​ൽ സ്ഥാ​പി​ച്ച ഒ​രു മെ​ഗാ​വാ​ട്ട് സൗ​രോ​ർ​ജ്ജ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

വൈ​ദ്യു​തി പ​ദ്ധ​തി​ക​ളു​ടെ നി​ർ​മാ​ണ ചെ​ല​വ് കു​റ​യ്ക്കു​ന്ന​തി​ന് പ​ദ്ധ​തി രൂ​പ​ക​ല്പ​ന​യി​ൽ ഉ​ൾ​പ്പ​ടെ ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. കേ​ര​ള​ത്തി​ലെ ജ​ല സ്രോ​ത​‌​സു​ക​ൾ പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ജ​ല വൈ​ദ്യു​ത പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ല​യി​ൽ ക​ഞ്ചി​ക്കോ​ട് മൂ​ന്ന് മെ​ഗാ​വാ​ട്ട് ശേ​ഷി​യു​ള്ള സൗ​രോ​ർ​ജ നി​ല​യ​ത്തി​ന്‍റെ​യും നെന്മാ​റ​യി​ൽ 1.5 മെ​ഗാ​വാ​ട്ട് ശേ​ഷി​യു​ള്ള സൗ​രോ​ർ​ജ്ജ നി​ല​യ​ത്തി​ന്‍റെ​യും നി​ർമാ​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

അ​ഗ​ളി​യി​ൽ കാ​റ്റി​ൽ നി​ന്നും വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്തി​നു​ള്ള 72 മെ​ഗാ​വാ​ട്ട് ശേ​ഷി​യു​ള്ള പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു കേ​ന്ദ്ര​പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ എ​ൻഎ​ച്ച്​പി​സി​യു​മാ​യി ച​ർ​ച്ച ന​ട​ത്തും.

പ​ദ്ധ​തി​ക്കാ​യി സ്ഥ​ലം വി​ട്ടു​കൊ​ടു​ക്കു​ന്ന ആ​ദി​വാ​സി ഭൂ​വു​ട​മ​ക​ൾ​ക്കു നി​ശ്ചി​ത ശ​ത​മാ​നം വ​രു​മാ​നം ഉ​റ​പ്പാ​ക്കി​യാ​ണ് പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് പാ​ല​ക്കാ​ട് കെഎസ്ഇ​ബി ഐ​ബി​യി​ൽ ഓ​ണ്‍​ലൈ​നാ​യി ന​ട​ന്ന പ​രി​പാ​ടി​യി​ലാ​ണ് അ​ദ്ദേ​ഹം.​

പ​രി​പാ​ടി​യി​ൽ അ​ഡ്വ.​എ​ൻ. ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി മു​ഖ്യാ​തി​ഥി. കെഎസ്ഇ​ബി​എ​ൽ ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ.​ബി. അ​ശോ​ക് ഐ​എ​എ​സ്, ഡ​യ​റ​ക്ട​ർ ആ​ർ.​സു​കു, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ ബി​നു​മോ​ൾ, വൈ​ദ്യു​തി ബോ​ർ​ഡ് സ്വ​ത​ന്ത്ര ഡ​യ​റ​ക്ട​ർ വി.​ മു​രു​ഗ​ദാ​സ്, ഒ​റ്റ​പ്പാ​ലം സ​ബ് ക​ള​ക്ട​ർ ശി​ഖാ സു​രേ​ന്ദ്ര​ൻ, അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.