വൈ​ദ്യു​തി ലൈ​ൻ മ​രച്ചില്ല​ക​ൾ​ക്കി​ട​യി​ൽ
Tuesday, January 25, 2022 12:53 AM IST
വ​ട​ക്ക​ഞ്ചേ​രി: മം​ഗ​ലം ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​നപാ​ത​യി​ൽ തി​ര​ക്കേ​റി​യ മു​ട​പ്പ​ല്ലൂ​ർ ടൗ​ണി​ൽ വൈ​ദ്യു​തി ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന​ത് മ​രച്ചി​ല്ല​ക​ൾ​ക്കി​ട​യി​ലൂ​ടെ.
ഏ​തുസ​മ​യ​ത്തും വ​ലി​യ അ​പ​ക​ടം സം​ഭ​വി​ക്കാ​മെ​ന്ന സ്ഥി​തി​യാ​ണ് ഇ​വി​ടെ​യു​ള്ള​ത്. അ​പ​ക​ടസാ​ധ്യ​ത പ​ലത​വ​ണ കെഎ​സ്ഇബി​യു​ടെ മു​ട​പ്പ​ല്ലൂ​ർ ഓ​ഫീ​സി​ൽ അ​റി​യി​ച്ചി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.
ചി​ല്ല​ക​ളി​ൽ തീപി​ടു​ത്ത​വും പ​തി​വാ​ണ്.​ ഇ​തി​ന​ടി​യി​ലാ​ണ് ഓ​ട്ടോ​സ്റ്റാ​ൻ​ഡ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
വൈ​ദ്യു​തി ഓ​ഫീ​സി​ന്‍റെ ഏ​താ​നും മീ​റ്റ​ർ മാ​ത്രം മാ​റി​യാ​ണ് ഈ ​ദു​ര​ന്ത സാ​ഹ​ച​ര്യ​മു​ള്ള​ത്.​ മ​ര​കൊ​ന്പു​ക​ൾ മു​റി​ച്ച് മാ​റ്റി അ​പ​ക​ടം ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ​യും സ​മീ​പ വീ​ട്ടു​ക്കാ​രു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യു​മെ​ല്ലാം ആ​വ​ശ്യം.