കെപിഎ​സ് പ​യ്യ​നെ​ട​ത്തി​ന് എ​ൻ.​ഹം​സ സ്മാ​ര​ക രാ​ഷ്ട്രസേ​വാ പു​ര​സ്കാ​രം
Tuesday, January 25, 2022 12:54 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് എ​ൻ. ഹം​സ​യു​ടെ സ്മ​ര​ണാ​ർ​ത്ഥം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തെ​ങ്ക​ര ഡി​വി​ഷ​ൻത​ല​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ഥ​മ എ​ൻ. ഹം​സ സ്മാ​ര​ക രാ​ഷ്ട്രസേ​വാ പു​ര​സ്കാ​ര​ത്തി​ന് സാ​ഹി​ത്യ​കാ​ര​നും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ.പി.എ​സ്. പ​യ്യ​നെ​ടം അ​ർ​ഹ​നാ​യി.
5,001 രൂ​പ​യും പ്ര​ശം​സാ​പ​ത്ര​വുമട​ങ്ങു​ന്ന പു​ര​സ്കാ​രം 26നു സ​മ്മാ​നി​ക്കു​മെ​ന്നു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ഗ​ഫൂ​ർ കോ​ൽ​ക​ള​ത്തി​ൽ അ​റി​യി​ച്ചു.
നാ​ട​കപ്ര​വ​ർ​ത്ത​ന​ത്തോ​ടൊ​പ്പം സാം​സ്കാ​രി​ക ഇ​ട​പെ​ട​ലു​ക​ൾ, പ​രി​സ്ഥി​തിസം​ര​ക്ഷ​ണം, പ്ര​ഭാ​ഷ​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലൂ​ടെ രാ​ഷ്ട പു​രോ​ഗ​തി​യി​ൽ കെ​പി എ​സ് ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ ആ​ദ​രി​ച്ചാ​ണ് പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത്.
ക​ഴി​ഞ്ഞ അ​രനൂ​റ്റാ​ണ്ടാ​യി സ​ർ​ഗാ​ത്മ​ക രം​ഗ​ത്തു സ​ജീ​വ​മാ​യ കെ ​പി എ​സി​ന് നി​ര​വ​ധി അ​വാ​ർ​ഡു​ക​ളും അം​ഗീ​കാ​ര​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ട്. കാ​ലി​ക്കട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​സി.​ര​ജി​സ്ട്രാ​റാ​യി​രു​ന്നു.
സ​ക്കീ​ന​യാ​ണ് ഭാ​ര്യ. ഷ​മീ​ർ ബാ​ബു, സു​നീ​ർ ബാ​ബു മ​ക്ക​ളാ​ണ്.
നാളെ രാ​വി​ലെ പ​തി​നൊ​ന്നി​നു കു​മ​രം​പു​ത്തൂ​ർ ചു​ങ്ക​ത്ത് കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം തെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ൾമാ​ത്രം സം​ബ​ന്ധി​ക്കു​ന്ന ച​ട​ങ്ങി​ൽ അ​ഡ്വ. എ​ൻ. ഷം​സു​ദീൻ എംഎ​ൽഎ ​അ​വാ​ർ​ഡ്ദാ​നം നി​ർ​വ​ഹി​ക്കും. സാ​മൂ​ഹി​ക സാം​സ്കാ​രി​ക മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ സം​ബ​ന്ധി​ക്കും.