ചെ​ർ​പ്പു​ള​ശേരി തൂ​ത​പ്പു​ഴ​യ്ക്കു കു​റു​കെ പു​തി​യ പാ​ലം നി​ർ​മി​ക്കാ​ൻ അം​ഗീ​കാ​രം
Wednesday, January 26, 2022 12:21 AM IST
ഒ​റ്റ​പ്പാ​ലം: ചെ​ർ​പ്പു​ള​ശേരി തൂ​ത​പ്പു​ഴ​യ്ക്കു കു​റു​കെ പു​തി​യ പാ​ലം നി​ർ​മി​ക്കാ​ൻ അം​ഗീ​കാ​രം. പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പു​തി​യ പാ​ല​മാ​ണ് നി​ർ​മി​ക്കാ​ൻ പോ​കു​ന്ന​ത്.

നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ ന​ട​ന്നു​വ​രു​ന്ന മു​ണ്ടൂ​ർ-​തൂ​ത നാ​ലു​വ​രി​പ്പാ​ത​യി​ലാ​ണ് വീ​തി കു​റ​വാ​യ തൂ​ത​പ്പാ​ല​ത്തി​നു സ​മാ​ന്ത​ര​മാ​യി പു​തി​യ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​നു തീ​രു​മാ​ന​മാ​യ​ത്.

പാ​ല​ക്കാ​ട്- മ​ല​പ്പു​റം ജി​ല്ല​ക​ളെ കൂ​ട്ടി​യി​ണ​ക്കു​ന്ന തൂ​ത​പ്പാ​ല​ത്തി​നു കാ​ല​പ്പ​ഴ​ക്ക​മേ​റെ​യു​ണ്ട്. നാ​ലു​വ​രി​പ്പാ​ത​യു​ടെ പ്ര​യോ​ജ​നം പൂ​ർ​ണ​മാ​വ​ണ​മെ​ങ്കി​ൽ പു​തി​യ പാ​ലം വേ​ണ​മെ​ന്ന റി​പ്പോ​ർ​ട്ടി​നെ​ത്തു​ട​ർ​ന്നാ​ണി​ത്. ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നു പു​തി​യ പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു.

ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു തു​റ​ന്നു​കൊ​ടു​ത്ത പാ​ല​ത്തി​നു വീ​തി കു​റ​വാ​ണ്. ന​ട​പ്പാ​ത​യു​മി​ല്ല. എ​തി​ർ​ദി​ശ​യി​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ഒ​രേ​സ​മ​യം പാ​ല​ത്തി​ൽ പ്ര​വേ​ശി​ച്ചാ​ൽ ഞെ​രു​ങ്ങി​യാ​ണു മ​റി​ക​ട​ക്കു​ന്ന​ത്.

വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് പ്ര​ത​ല​ത്തി​ൽ വി​ള്ള​ലു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തോ​ടെ പാ​ലം അ​ട​ച്ചി​ടേ​ണ്ട സാ​ഹ​ച​ര്യ​വു​മു​ണ്ടാ​യി. പ്ര​ത​ലം കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് ബ​ല​പ്പെ​ടു​ത്തി​യാ​ണ് വീ​ണ്ടും ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ത്ത​ത്.

തി​ര​ക്കൊ​ഴി​യാ​ത്ത തൂ​ത​പ്പാ​ല​ത്തി​ന് ഇ​രു​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് തൂ​ത അ​ങ്ങാ​ടി. ഇ​രു​ക​ര​ക​ളി​ലാ​യു​ള്ള ചെ​ർ​പ്പു​ള​ശേ​രി ന​ഗ​ര​സ​ഭ​യി​ലും മ​ല​പ്പു​റം ജി​ല്ല​യി​ലെ ആ​ലി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്തി​ലു​മാ​യാ​ണ് പാ​ലം​പ​രി​സ​ര​ത്തെ വ്യാ​പാ​ര​കേ​ന്ദ്ര​ങ്ങ​ൾ.

ദൈ​നം​ദി​നാ​വ​ശ്യ​ങ്ങ​ൾ​ക്ക് പാ​ലം മ​റി​ക​ട​ക്കേ​ണ്ട​വ​രു​മേ​റെ. മ​ണി​ക്കൂ​റി​ൽ ആ​യി​ര​ത്തോ​ളം വാ​ഹ​ന​ങ്ങ​ൾ തൂ​ത​പ്പാ​ലം വ​ഴി ക​ട​ന്നു​പോ​കു​ന്നു​ണ്ട്. ച​ര​ക്കു​ലോ​റി​ക​ളും ബ​സു​ക​ളും പോ​ലു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഈ ​പാ​ത​യി​ലൂ​ടെ​യു​ള്ള യാ​ത്ര ദു​സ​ഹ​മാ​ണ്.

മു​ണ്ടൂ​ർ മു​ത​ൽ തൂ​ത​പ്പാ​ലം വ​രെ 37 കി​ലോ​മീ​റ്റ​ർ വ​രും. ഇ​ത്ര​യും ദൂ​രം 19 മീ​റ്റ​ർ വീ​തി​യി​ൽ നാ​ലു​വ​രി​പ്പാ​ത നി​ർ​മി​ക്കു​ന്ന പ്ര​വൃ​ത്തി​യാ​ണ് പു​രോ​ഗ​മി​ച്ചു​വ​രു​ന്ന​ത്. റീ​ബി​ൽ​ഡ് കേ​ര​ള​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ലോ​ക​ബാ​ങ്കി​ന്‍റെ​യ​ട​ക്കം സ​ഹാ​യ​ത്തോ​ടെ 364 കോ​ടി​രൂ​പ ചെ​ല​വി​ട്ടാ​ണ് പ​ദ്ധ​തി​നി​ർ​വ​ഹ​ണം. പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​ത്തി​ന്‍റെ കേ​ര​ള സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് പ്രോ​ജ​ക്ടി​ലു​ൾ​പ്പെ​ടു​ത്തി​യാ​ണ് നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. കോ​ഴി​ക്കോ​ട്-പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ലെ യാ​ത്രാ​ക്കു​രു​ക്കി​നു പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ കൂ​ടി​യാ​ണ് മു​ണ്ടൂ​ർ​തൂ​ത നാ​ലു​വ​രി​പ്പാ​ത നി​ർ​മാ​ണം ന​ട​പ്പാ​ക്കു​ന്ന​ത്.

കോ​ഴി​ക്കോ​ട്പാ​ല​ക്കാ​ട് ഗ​താ​ഗ​ത​ത്തി​ന് 10 കി​ലോ​മീ​റ്റ​ർ ദൂ​ര​ക്കു​റ​വു​ള്ള പ്ര​ധാ​ന​പാ​ത​യു​മാ​ണി​ത്. റോ​ഡു​നി​ർ​മാ​ണം പ​ല​യി​ട​ങ്ങ​ളി​ലാ​യി മു​ന്നേ​റു​ക​യാ​ണ്. എ​ന്നാ​ൽ വാ​യി​ല്യാം​കു​ന്ന്, പെ​രി​ങ്ങോ​ട്, മം​ഗ​ലാം​കു​ന്ന്, ക​ച്ചേ​രി​ക്കു​ന്ന് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ 12 കി​ലാ​മീ​റ്റ​റോ​ളം ഭാ​ഗ​ത്ത് റോ​ഡി​ന്‍റെ വീ​തി കു​റ​വാ​ണ്.

സ്ഥ​ലം ല​ഭ്യ​മാ​യി​ല്ലെ​ങ്കി​ൽ വീ​തി​കു​റ​ഞ്ഞ ഇ​ട​ങ്ങ​ളി​ൽ റോ​ഡ് ര​ണ്ടു​വ​രി​യാ​യി ചു​രു​ങ്ങു​ന്ന സ്ഥി​തി​യു​ണ്ടാ​കും. റോ​ഡി​നി​രു​വ​ശ​വും അ​ഴു​ക്കു​ചാ​ൽ നി​ർ​മാ​ണം ഉ​ൾ​പ്പെ​ടെ പു​രോ​ഗ​മി​ച്ചു​വ​രി​ക​യാ​ണ്.

റോ​ഡു​വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി 112 ക​ലു​ങ്കു​ക​ളും അ​ഞ്ച് പാ​ല​ങ്ങ​ളും നി​ർ​മി​ക്കും. പാ​ലം നി​ർ​മാ​ണ​വും റോ​ഡ് നി​ർ​മാണവും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​നാണു തീ​രു​മാ​നം.