മാ​യ​ന്നൂ​ർ പാ​ല​ത്തി​ൽ റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ തു​ട​ങ്ങി
Friday, January 28, 2022 12:16 AM IST
ഒ​റ്റ​പ്പാ​ലം : മാ​യ​ന്നൂ​ർ പാ​ല​ത്തി​ൽ റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ടാ​റിം​ഗും മ​റ്റ് പ്ര​വൃ​ത്തി​ക​ളു​മാ​ണ് ന​ട​ക്കു​ന്ന​ത്.

റോ​ഡി​ന്‍റെ വ​ശ​ങ്ങ​ൾ കൂ​ടി ന​വീ​ക​രി​ക​ര​ണ​ത്തോ​ടൊ​പ്പം ടാ​റിം​ഗ് ന​ട​ത്തു​ന്നു​ണ്ട്. മു​പ്പ​ത് ല​ക്ഷം രൂ​പ ചി​ല​വി​ലാ​ണ് ഏ​ഴ് മീ​റ്റ​ർ വീ​തി​യി​ൽ എ​ണ്ണൂ​റ് മീ​റ്റ​ർ ദൂ​ര​ത്തി​ൽ 20 എം.​എം സിം​ഗി​ൾ ലെ​യ​ർ ടാ​റിം​ഗ് ന​ട​ത്തു​ന്ന​ത്.

ഇ​തി​നാ​യി ഗ​താ​ഗ​തം ഒ​റ്റ​വ​രി​യാ​ക്കി പാ​ല​ത്തി​ന് മു​ക​ളി​ലെ റോ​ഡി​നെ ര​ണ്ട് ഭാ​ഗ​ങ്ങ​ളാ​ക്കി തി​രി​ച്ചാ​ണ് ടാ​റിം​ഗ് ന​ട​ത്തു​ന്ന​ത്. മൂ​ന്ന് ദി​വ​സം കൊ​ണ്ട് ടാ​റിം​ഗ് പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് പൊ​തു​മ​രാ​മ​ത്ത് റോ​ഡ്സ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ഞ്ചി​നീ​യ​ർ കെ.​രാ​ജേ​ഷ് അ​റി​യി​ച്ചു.

ടാ​റിം​ഗി​നു​ള്ള സാ​ധ​ന സാ​മ​ഗ്രി​ക​ൾ മാ​യ​ന്നൂ​ർ ഭാ​ഗ​ത്താ​ണ് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത് പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ ത​ക​ർ​ന്നു കി​ട​ക്കു​ന്ന അ​വ​സ്ഥ​യാ​ണ് ഉ​ള്ള​ത്.

ഒ​റ്റ​പ്പാ​ലം ഭാ​ഗ​ത്തും മാ​യ​ന്നൂ​ർ ഭാ​ഗ​ത്തു​മെ​ല്ലാം ഇ​താ​ണ് സ്ഥി​തി. പ​ല​യി​ട​ങ്ങ​ളി​ലും കു​ണ്ടും കു​ഴി​യും രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഒ​രു മാ​സം മു​ന്പാ​ണ് പാ​ല​ത്തി​ൻ​റെ മു​ക​ളി​ൽ വി​വി​ധ​ത​ര​ത്തി​ലു​ള്ള ന​വീ​ക​ര​ണ പ്ര​വ​ർ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ന​ട​ത്തു​ന്ന​ത്.