കോ​യ​ന്പ​ത്തൂ​ർ ജില്ലാ ക​ള​ക്ട​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Saturday, January 29, 2022 12:46 AM IST
കോ​യ​ന്പ​ത്തൂ​ർ : ജി​ല്ലാ ക​ള​ക്ട​ർ ജി.​എ​സ്. സ​മീ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ള​ക്ട​ർ ഓ​ഫീ​സി​ലു​ള്ള മ​റ്റ് ഓ​ഫീ​സ​ർ​മാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​ന്നു രാ​വി​ലെ​യാ​ണ് ക​ള​ക്ട​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തേ തു​ട​ർ​ന്ന് ക​ള​ക്ട​ർ ത​ന്‍റെ ക്യാ​ന്പ് ഓ​ഫീ​സി​ൽ ക്വാറന്‍റീനിൽ ക​ഴി​യാ​നാ​രം​ഭി​ച്ചു.

ക​ള​ക്ട​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സാം​പി​ളു​ക​ൾ ശേ​ഖ​രി​ച്ചു. ആ​ർ​ക്കെ​ങ്കി​ലും ജ​ല​ദോ​ഷം, പ​നി എ​ന്നി​വ​യ​നു​ഭ​വ​പ്പെ​ട്ടാ​ൽ അ​വ​രോ​ട് ഐ​സോ​ലേ​ഷ​നി​ൽ ക​ഴി​യാ​ൻ നി​ർ​ദേ​ശം ന​ല്കി. തു​ട​ർ​ന്ന് ക​ള​ക്ട​ർ ഓ​ഫീ​സും പ​രി​സ​ര​വും മ​രു​ന്നുത​ളി​ച്ച് അ​ണു​വി​മു​ക്ത​മാ​ക്കി.