മീ​റ്റ്ന ത​ട​യ​ണ​യി​ലെ ഷ​ട്ട​റു​ക​ൾ ഉ​രു​ക്കു​ നി​ർ​മി​ത​മാ​ക്കാ​ൻ തീ​രു​മാ​നം
Saturday, January 29, 2022 12:55 AM IST
ഒ​റ്റ​പ്പാ​ലം:​ മീ​റ്റ്ന ത​ട​യ​ണ​യി​ലെ ഷ​ട്ട​റു​ക​ൾ ഉ​രു​ക്കു​നി​ർ​മി​ത​മാ​ക്കാ​ൻ തീ​രു​മാ​നം. ഭാ​ര​ത​പ്പു​ഴ​യി​ൽ മീ​റ്റ്ന​യി​ലു​ള്ള ത​ട​യ​ണ​യി​ൽ മ​ര​ത്തി​ന്‍റെ ഷ​ട്ട​റു​ക​ൾ മാ​റ്റി​യാ​ണ് ഉ​രു​ക്ക് ഷ​ട്ട​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്.

മ​ര​ത്തി​നു​പ​ക​രം ഉ​രു​ക്കു​നി​ർ​മി​ത ഷ​ട്ട​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം കി​ട്ടി​ക്ക​ഴി​ഞ്ഞു. പ​ദ്ധ​തി​ക്ക് വേ​ണ്ടി​യു​ള്ള ക​രാ​ർ ഉ​റ​പ്പി​ക്കു​ക​യും ചെ​യ്തു. 19.50 ല​ക്ഷം​രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഷ​ട്ട​റു​ക​ൾ മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​ത്. ത​ട​യ​ണ​യി​ലെ മ​ര​ത്ത​ടി​യി​ൽ നി​ർ​മി​ച്ചി​ട്ടു​ള്ള 26 ഷ​ട്ട​റും മാ​റ്റു​ന്ന​തി​നാ​ണു പ​ദ്ധ​തി.

2015ൽ ​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ത​ട​യ​ണ​യി​ലെ മ​ര​ത്തി​ൽ നി​ർ​മി​ച്ച ഷ​ട്ട​റു​ക​ൾ ദ്ര​വി​ച്ച് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ച്ചി​രു​ന്നു. ഷ​ട്ട​റു​ക​ൾ അ​ട​ച്ചാ​ലും വെ​ള്ളം ചോ​ർ​ന്നു​പോ​കു​ന്ന സാ​ഹ​ച​ര്യ​മാ​യി​രു​ന്നു. ഇ​തു​മൂ​ലം മ​ണ​ൽ​ച്ചാ​ക്കു​ക​ൾ ഇ​ട്ട​ട​ച്ചാ​ണ് താ​ത്കാ​ലി​ക​മാ​യെ​ങ്കി​ലും വേ​ന​ലി​ൽ വെ​ള്ളം സം​ഭ​രി​ച്ചി​രു​ന്ന​ത്.

പ്ര​ള​യ​മു​ണ്ടാ​യ​പ്പോ​ൾ വെ​ള്ള​ത്തി​ന്‍റെ ശ​ക്ത​മാ​യ കു​ത്തൊ​ഴു​ക്കും കൂ​റ്റ​ൻ മ​ര​ത്ത​ടി​ക​ളും മ​റ്റും ഒ​ഴു​കി​യെ​ത്തി ത​ട​യ​ണ​യു​ടെ ഷ​ട്ട​റു​ക​ൾ അ​ട​യ്ക്കു​ന്ന ഭാ​ഗ​ത്ത് അ​ടി​ഞ്ഞു​കി​ട​ന്ന​തും ഷ​ട്ട​റു​ക​ളു​ടെ നാ​ശ​ത്തി​നു വ​ഴി​യൊ​രു​ക്കി​യി​രു​ന്നു.

നി​ല​വി​ൽ എ​ല്ലാ​വ​ർ​ഷ​വും വേ​ന​ൽ​ക്കാ​ല​ത്ത് ജ​ല​സം​ഭ​ര​ണ​ത്തി​നു​വേ​ണ്ടി ത​ട​യ​ണ അ​ട​യ്ക്കാ​റു​ണ്ട്. ഇ​തി​നും മ​ഴ തു​ട​ങ്ങി​യാ​ൽ തു​റ​ക്കാ​നും ഏ​റെ പ്ര​യാ​സ​മാ​ണ്. ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​യു​ടെ​യും അ​ന്പ​ല​പ്പാ​റ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സ​മ​ഗ്ര ശു​ദ്ധ​ജ​ല​വി​ത​ര​ണ പ​ദ്ധ​തി​ക​ളു​ടെ പ്ര​ധാ​ന സ്രോ​ത​സ്‌​സാ​ണ് മീ​റ്റ്ന​യി​ലെ ത​ട​യ​ണ. ഉ​ട​ൻ ത​ന്നെ ഷ​ട്ട​ർ​നി​ർ​മാ​ണം തു​ട​ങ്ങു​മെ​ന്ന് ജ​ല അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.