വ​സ്ത്ര നി​ർ​മാ​താ​ക്ക​ൾ ധ​ർ​ണ ന​ട​ത്തി
Sunday, May 15, 2022 7:32 AM IST
തി​രു​പ്പൂ​ർ: നൂ​ൽ വി​ലവ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് വ​സ്ത്ര നി​ർ​മാ​താ​ക്ക​ൾ ധ​ർ​ണ ന​ട​ത്തി. നൂ​ൽ, കോ​ട്ട​ണ്‍ തു​ട​ങ്ങി​യ അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ വി​ല അ​പ​രി​മി​ത​മാ​യി വ​ർ​ധി​ച്ചുകൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തി​നാ​ൽ വ​സ്ത്ര നി​ർ​മാ​താ​ക്ക​ൾ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്.

വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കാ​ൻ കേ​ന്ദ്ര - സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​ണ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​നു സ​മീ​പ​ത്താ​യി വ​സ്ത്ര നി​ർ​മാ​താ​ക്ക​ൾ സ​മ​രം ന​ട​ത്തി​യ​ത്. വി​ല​ക്ക​യ​റ്റം ത​ട​യാ​ൻ ന​ട​പ​ടി​യെ​ടു​ക്കു​ക, കോ​ട്ട​ണ്‍, നൂ​ൽ ക​യ​റ്റു​മ​തി നി​ർ​ത്ത​ലാ​ക്കു​ക, ഇ​റ​ക്കു​മ​തി നി​കു​തി ഇ​ല്ലാ​താ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ സ​മ​ര​ക്കാ​ർ ഉ​ന്ന​യി​ച്ചു. 500 ഓ​ളം പേ​ർ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.