നീ​ർ ചാ​ലു​ക​ൾ​ക്ക് പു​ന​ർ ജീ​വ​ൻ ന​ല്കാ​ൻ സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റുകൾ
Monday, May 16, 2022 11:49 PM IST
അ​ഗ​ളി : വ​ര​ണ്ടു തു​ട​ങ്ങി​യ നീ​രൊ​ഴു​ക്ക് തി​രി​ച്ചു കൊ​ണ്ടു​വ​രാ​ൻ അ​ഗ​ളി ഹൈ​സ്ക്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ്സ് രം​ഗ​ത്തി​റ​ങ്ങി. വ​റ്റി​വ​ര​ണ്ടു തു​ട​ങ്ങി​യ കൊ​ടു​ങ്ക​ര​പ്പ​ള്ളം പു​ഴ​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി മ​ട​ത്തു​കാ​ട് ഭാ​ഗ​ത്ത് കു​ട്ടി​ക​ൾ പു​ഴ വൃ​ത്തി​യാ​ക്കി ത​ട​യ​ണ നി​ർ​മ്മി​ച്ചു. ഒ​രു കാ​ല​ത്ത് ജ​ല​സ​മൃ​ദ്ധ​മാ​യി​രു​ന്നു കൊ​ടുങ്ങര​പ്പ​ള്ളം.
പി​ന്നീ​ട് വ​ന​ന​ശീ​ക​ര​ണ​വും അ​ശാ​സ്ത്രീ​യ കൃ​ഷി രീ​തി​യും പു​ഴ​യെ ഇ​ല്ലാ​താ​ക്കി. വ​ർ​ഷ കാ​ല​ത്തു മാ​ത്രം വെ​ള്ള​മൊ​ഴു​കു​ന്ന വെ​റും തോ​ടാ​യി പു​ഴ മാ​റി. പി​ന്നീ​ട് അ​ഹാ​ഡ്സി​ന്‍റെ പ്ര​വ​ർ​ത്ത​ന ഫ​ല​മാ​യി മ​ര​ങ്ങ​ൾ വ​ച്ചു​പി​ടി​പ്പി​ച്ചും ത​ട​യ​ണ കെ​ട്ടി​യും മ​ഴ​വെ​ള്ള​ത്തെ മ​ണ്ണി​ലേ​ക്കി​റ​ങ്ങാ​ൻ സ​ഹാ​യി​ച്ച​തി​നാ​ൽ മ​രി​ച്ച പു​ഴ പു​ന​ർ​ജ്ജ​നി​ച്ചു. കേ​ര​ള​ത്തി​ൽ എ​ല്ലാ​യി​ട​ത്തും ഇ​പ്പോ​ൾ ക​ന​ത്ത മ​ഴ പെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും
കി​ഴ​ക്ക​ന​ട്ട​പ്പാ​ടി​യി​ൽ സെ​പ്റ്റം​ബ​ർ മാ​സ​മേ മ​ഴ​യെ​ത്തൂ. ഇ​നി​യും വ​ര​ൾ​ച്ച​യു​ടെ നാ​ളു​ക​ളാ​ണ് ഇ​വി​ടെ. പ​ക്ഷി മൃ​ഗാ​ദി​ക​ൾ​ക്ക് വ​ര​ൾ​ച്ച​യി​ലും കു​ടി​വെ​ള്ളം ല​ഭി​ക്കു​ന്ന​തി​നും വെ​ള്ളം മ​ണ്ണി​ലേ​ക്കി​റ​ങ്ങു​ന്ന​തി​നു​മാ​യാ​ണ് കു​ട്ടി​ക​ൾ ചാ​ക്കി​ൽ മ​ണ്ണ് നി​റ​ച്ച് ത​ട​യ​ണ നി​ർ​മ്മി​ച്ച​ത്. ഇ​വി​ടെ വാ​ഹ​ന​ങ്ങ​ൾ ക​ഴു​കി ’ജ​ലം മ​ലി​ന​മാ​ക്ക​രു​തെ​ന്ന ബോ​ർ​ഡും സ്ഥാ​പി​ച്ചാ​ണ് കു​ട്ടി​ക​ൾ മ​ട​ങ്ങി​യ​ത് സ​ർ​ക്കാ​രി​ന്‍റെ തെ​ളി​നീ​രൊ​ഴു​കും ന​വ​കേ​ര​ളം പ​ദ്ധ​തി​യു​മാ​യി കൈ​കോ​ർ​ത്താ​ണ് അ​ഗ​ളി ഹൈ​സ്ക്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ്സ് ഈ ​പ്ര​വ​ർ​ത്ത​നം ചെ​യ്ത​ത്.​
അ​ഗ​ളി സി.​ഐ ​അ​രു​ണ്‍​കു​മാ​ർ സു​ദേ​വ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​മ​മൂ​ർ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് മെ​ന്പ​ർ ജി.​ഷാ​ജു, വാ​ർ​ഡ് മെ​ന്പ​ർ രാ​ധാ​കൃ​ഷ്ണ​കു​റു​പ്പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. അ​ഗ​ളി എ​സ്പി​സി യൂ​ണി​റ്റി​ന്‍റെ ക​മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​റാ​യ സി​സി​ലി ടീ​ച്ച​ർ, മു​ൻ ക​മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​റാ​യ ജോ​സ​ഫ് മാ​സ്റ്റ​ർ, അ​ധ്യാ​പ​ക​രാ​യ സു​മ​തി, സ​ബീ​ർ ഖാ​ൻ, ഷൈ​നി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.