"വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ലെ ട്രാ​ഫി​ക് സം​വി​ധാ​നം കു​റ്റ​മ​റ്റ​താ​ക്ക​ണം'
Wednesday, May 18, 2022 12:25 AM IST
വ​ട​ക്ക​ഞ്ചേ​രി : നാ​ഥ​നി​ല്ലാ​ത്ത വി​ധ​മു​ള്ള വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ലെ ട്രാ​ഫി​ക് സം​വി​ധാ​നം പു​നഃ​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി വ്യാ​പാ​രി​ക​ൾ.
ഒ​രു ഡ​സ​നി​ലേ​റെ ലൈ​സ​ൻ​സു​ക​ളു​മാ​യി നി​യ​മാ​നു​സൃ​തം ക​ച്ച​വ​ടം ന​ട​ത്തു​ന്ന വ്യാ​പാ​രി​ക​ളെ ഇ​ല്ലാ​യ്മ ചെ​യ്യും വി​ധം വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​രെ പ്രോ​ത്സാ​ഹി​പ്പി​ച്ചും അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​നെ​തി​രെ ക​ണ്ണ​ട​ച്ചു​മു​ള്ള അ​ധി​കാ​രി​ക​ളു​ടെ സ​മീ​പ​ന​ത്തി​നെ​തി​രെ​യാ​ണ് വ്യാ​പാ​രി​ക​ൾ രം​ഗ​ത്തു​വ​രു​ന്ന​ത്.
സ്കൂ​ൾ തു​റ​ക്കാ​ൻ ഇ​നി ര​ണ്ടാ​ഴ്ച മാ​ത്രം ശേ​ഷി​ക്കെ ട്രാ​ഫി​ക് റ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി വി​ളി​ച്ചു​കൂ​ട്ടി വ്യാ​പാ​രി​ക​ൾ​ക്കും ടൗ​ണി​ൽ എ​ത്തു​ന്ന ജ​ന​ങ്ങ​ൾ​ക്കും സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​യി​ൽ ട്രാ​ഫി​ക് സം​വി​ധാ​നം കൊ​ണ്ടു​വ​ര​ണ​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബോ​ബ​ൻ ജോ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.
യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യ​ത്തി​നാ​യി ടൗ​ണി​ലൂ​ടെ ടു ​വേ ബ​സ് സ​ർ​വീ​സ് ന​ട​പ്പാ​ക്കാ​ൻ ക​ഴി​യു​മെ​ങ്കി​ൽ അ​ത് ആ​ലോ​ചി​ക്ക​ണം. ടൗ​ണി​ലെ സ്റ്റോ​പ്പു​ക​ൾ കു​റ​ച്ച് അ​ത് ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​യും ടൗ​ണ്‍ റോ​ഡ് നി​റ​യെ ഓ​ട്ടോ സ്റ്റാ​ൻ​ഡു​ക​ളാ​ക്കാ​ൻ ക​ഴി​യി​ല്ല. ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് നി​ശ്ചി​ത സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്രം സ്റ്റാ​ൻ​ഡ് നി​ജ​പ്പെ​ടു​ത്ത​ണം. പു​തി​യ​താ​യി വ​രു​ന്ന ക​ട​ക​ൾ​ക്ക് മു​ന്നി​ലെ​ല്ലാം ഓ​ട്ടോ​റി​ക്ഷ​ക​ൾ നി​ർ​ത്തി​യി​ട്ട് പി​ന്നീ​ട് അ​ത് ഓ​ട്ടോ സ്റ്റാ​ൻ​ഡാ​ണെ​ന്ന് വ​രു​ത്തി തീ​ർ​ക്കു​ന്ന ത​ന്ത്ര​ങ്ങ​ൾ ത​ട​യ​ണം.
ടൗ​ണി​ൽ പെ​ർ​മി​റ്റ് ഇ​ല്ലാ​തെ ഓ​ടു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്ക​ണം.
ആ​ര​തി ജം​ഗ്ഷ​നി​ൽ ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കി​ട​യി​ലാ​ണ് പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സു​ക​ൾ നി​ർ​ത്തി യാ​ത്ര​ക്കാ​രെ ഇ​റ​ക്കു​ന്ന​തും ക​യ​റ്റു​ന്ന​തും. ഇ​ത് പ​ല​പ്പോ​ഴും അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു​ണ്ട്.
മ​റ്റു വാ​ഹ​ന​ങ്ങ​ളു​ടെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗും ടൗ​ണി​ൽ വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്. ആ​ർ​ക്കും എ​വി​ടെ​യും വാ​ഹ​നം നി​ർ​ത്തി പോ​കാ​മെ​ന്ന സ്ഥി​തി​യാ​ണ്. തി​ര​ക്കേ​റി​യ ടൗ​ണി​ൽ മ​ത്സ്യ​വി​ല്പ​ന വ​രെ ന​ട​ക്കു​ന്നു. പെ​ട്ടി​ഓ​ട്ടോ​റി​ക്ഷ ടൗ​ണി​ൽ നി​ർ​ത്തി​യി​ട്ടാ​ണ് ഈ ​ക​ച്ച​വ​ടം. ടൗ​ണ്‍ ബ​സാ​ർ റോ​ഡ് ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യി​ട്ടും യാ​ത്ര​ക്കാ​ർ​ക്ക് ന​ട​ക്കാ​ൻ ടൗ​ണ്‍ റോ​ഡി​ൽ വ​ഴി​യി​ല്ല.
വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​മെ​ന്ന് പ​റ​ഞ്ഞാ​ണ് ഫു​ട്പാ​ത്തു​ക​ൾ ടൈ​ൽ​സ് വി​രി​ച്ച് ഹാ​ൻ​ഡ് റെ​യി​ൽ സ്ഥാ​പി​ച്ച​ത്.
എ​ന്നാ​ൽ പ​ല ഭാ​ഗ​ത്തും ക​ച്ച​വ​ട​ക്കാ​രു​ടെ സൗ​ക​ര്യ​ങ്ങ​ൾ​ക്കാ​യി ഫു​ട്പാ​ത്തു​ക​ൾ ഹാ​ന്‍റ് റെ​യി​ൽ സ്ഥാ​പി​ക്കാ​തെ ഒ​ഴി​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.