യു​വാ​വി​നെ കൊ​ന്നു കു​ഴി​ച്ചുമൂ​ടി​യ സം​ഭ​വം: പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു
Thursday, May 19, 2022 1:06 AM IST
ഒ​റ്റ​പ്പാ​ലം : പാ​ല​പ്പു​റ​ത്ത് യു​വാ​വി​നെ കൊ​ന്നു വി​ജ​ന​മാ​യ വ​ള​പ്പി​ൽ കു​ഴി​ച്ചു മൂ​ടി​യ കേ​സി​ൽ പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.
ല​ക്കി​ടി മം​ഗ​ലം കേ​ല​ത്ത് ആ​ഷി​ഖ് (24) കൊ​ല്ല​പ്പെ​ട്ട കേ​സി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ഒ​റ്റ​പ്പാ​ലം ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.
ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 15ന് ​ആ​ണ് ആ​ഷി​ഖി​ന്‍റെ മൃ​ത​ദേ​ഹം പാ​ല​പ്പു​റം അ​ഴീ​ക്കി​ല​പ​റ​ന്പി​നു സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ വ​ള​പ്പി​ൽ നി​ന്നു ക​ണ്ടെ​ത്തി​യ​ത്. ആ​ഷി​ഖി​ന്‍റെ സു​ഹൃ​ത്ത് പാ​ല​പ്പു​റം പാ​റ​യ്ക്ക​ൽ മു​ഹ​മ്മ​ദ് ഫി​റോ​സ് (25), ഇ​യാ​ളു​ടെ ബ​ന്ധു സു​ഹൈ​ൽ (22) എ​ന്നി​വ​ർ റി​മാ​ൻ​ഡി​ലാ​ണ്.
ഫെ​ബ്രു​വ​രി 15നു ​മ​റ്റൊ​രു കേ​സി​ൽ പ​ട്ടാ​ന്പി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​തി​നു പി​ന്നാ​ലെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണു ഡി​സം​ബ​റി​ൽ ന​ട​ന്ന ദു​രൂ​ഹ​മാ​യ കൊ​ല​പാ​ത​കം സം​ബ​ന്ധി​ച്ചു ഫി​റോ​സ് വെ​ളി​പ്പെ​ടു​ത്തി​യ​ത്.
ഫി​റോ​സു​മാ​യി പാ​ല​പ്പു​റ​ത്തെ​ത്തി​യ പോ​ലീ​സ് ആ​ഷി​ഖി​ന്‍റെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര​ന്വേ​ഷ​ണ​ത്തി​നി​ടെ​യാ​ണു സം​ഭ​വ​ത്തി​ൽ സു​ഹൈ​ലി​ന്‍റെ പ​ങ്കാ​ളി​ത്തം ക​ണ്ടെ​ത്തി​യ​തും അ​റ​സ്റ്റി​ലാ​യ​തും.
ഈ​സ്റ്റ് ഒ​റ്റ​പ്പാ​ല​ത്തി​നു സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ വ​ള​പ്പി​ൽ മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്കം ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ചെ​ന്നാ​ണു ക​ണ്ടെ​ത്ത​ൽ.
കൊ​ല​പാ​ത​കം ന​ട​ക്കു​ന്പോ​ഴും പാ​ല​പ്പു​റ​ത്തെ വ​ള​പ്പി​ലെ​ത്തി​ച്ചു മൃ​ത​ദേ​ഹം കു​ഴി​ച്ചു​മൂ​ടു​ന്പോ​ഴു​മെ​ല്ലാം ഫി​റോ​സി​നൊ​പ്പം സു​ഹൈ​ലും ഉ​ണ്ടാ​യി​രു​ന്നെ​ന്നു പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കേ​സി​ൽ 87 പേ​രാ​ണു സാ​ക്ഷി​ക​ൾ. ശാ​സ്ത്രീ​യ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ കൂ​ടി ല​ഭ്യ​മാ​ക്കി​യാ​ണു പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.
90 ദി​വ​സ​ത്തി​ന​കം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​തി​ക​ൾ​ക്കു സ്വാ​ഭാ​വി​ക ജാ​മ്യം ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് അ​ന്വേ​ഷ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഒ​റ്റ​പ്പാ​ലം പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​ ബാ​ബു​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം.