കു​ടും​ബ​ശ്രീ "ഗോ​ത്രകി​ര​ണം' സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഇന്ന്
Thursday, May 19, 2022 1:06 AM IST
പാ​ല​ക്കാ​ട് : ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ൽ യു​വാ​ക്ക​ൾ​ക്ക് തൊ​ഴി​ൽ ഉ​റ​പ്പാ​ക്കി നൈ​പു​ണ്യ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന ഗോ​ത്ര കി​ര​ണം പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഇന്ന്.
​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ മാ​സ്റ്റ​ർ നി​ർ​വഹി​ക്കും. പാ​ല​ക്കാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ വൈ​ദ്യു​തിമ​ന്ത്രി കെ.​ കൃ​ഷ്ണ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​നാ​കും.
ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​ട്ട​പ്പാ​ടി, തി​രു​നെ​ല്ലി, ദേ​വി​കു​ളം മേ​ഖ​ല​ക​ളി​ൽ താ​മ​സി​ക്കു​ന്ന യു​വാ​ക്ക​ൾ​ക്കാ​യാ​ണ് പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചി​ട്ടു​ള്ള​ത്.
തൊ​ഴി​ല​ധി​ഷ്ഠി​ത നൈ​പു​ണ്യ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ​യും സ്വ​യം തൊ​ഴി​ലി​ലൂ​ടെ​യും ആ​ദി​വാ​സി യു​വാ​ക്ക​ൾ​ക്ക് പ്ര​ത്യേ​ക തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നാ​ണ് പ​ദ്ധ​തി​ക്ക് രൂ​പം ന ​ല്കി​യി​ട്ടു​ള്ള​ത്.
പ​രി​പാ​ടി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ ബി​നു​മോ​ൾ മു​ഖ്യാ​തി​ഥി​യാ​വും. ജി​ല്ലാ ക​ള​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി വി​ശി​ഷ്ടാ​തി​ഥി​യാ​വും. കു​ടും​ബ​ശ്രീ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ പി.​ഐ. ശ്രീ​വി​ദ്യ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തും.
പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്രി​യ അ​ജ​യ​ൻ, പാ​ല​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​സേ​തു​മാ​ധ​വ​ൻ, സം​സ്ഥാ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഇ. ​ച​ന്ദ്ര​ബാ​ബു, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ പി.​ സെ​യ്ത​ല​വി, കു​ടും​ബ​ശ്രീ ഗ​വേ​ണിം​ഗ് ബോ​ഡി അം​ഗം മ​രു​തി മു​രു​ക​ൻ, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ബി.​സു​ഭാ​ഷ്, ഡി​ഡി​യു​ജി​കെ​വൈ സം​സ്ഥാ​ന പ്രോ​ഗ്രാം മാ​നേ​ജ​ർ എ​ൻ.​പി. ഷി​ബു, കു​ടും​ബ​ശ്രീ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ റീ​ത്ത, കു​ടും​ബ​ശ്രീ അ​ട്ട​പ്പാ​ടി പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ മ​നോ​ജ് ബാ​ല​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.