ഉ​രു​ൾ​പൊ​ട്ട​ലിനും മ​ണ്ണി​ടി​ച്ചി​ലി​നും വ​ഴി​യൊ​രു​ക്കി വ​നം​വ​കു​പ്പി​ന്‍റെ കു​ളം നി​ർ​മാണം
Friday, May 20, 2022 12:48 AM IST
നെ​ന്മാ​റ: ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും ഉ​ണ്ടാ​യ പ്ര​ദേ​ശ​ത്ത് വ​നം​വ​കു​പ്പി​നുവേ​ണ്ടി കു​ളം നി​ർ​മാ​ണം. പ​ണി നി​ർ​ത്തി​വ​യ്ക്കാ​ൻ ക​ർ​ഷ​ക​ർ പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി ന​ൽ​കി.
തൊ​ഴി​ലു​റ​പ്പ് ബി​പി​ഒ, അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, വാ​ർ​ഡ് മെ​ന്പ​ർ, തൊ​ഴി​ലു​റ​പ്പ് മേ​റ്റ് എ​ന്നി​വ​ർ​ക്ക് ക​ത്തു​ന​ൽ​കി.
നെ​ല്ലി​യാ​ന്പ​തി വ​നം റേ​ഞ്ചി​ലെ ച​ള്ള വ​ന​മേ​ഖ​ല​യി​ൽ ജ​ന​വാ​സ കാ​ർ​ഷി​ക​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന് വ​നാ​തി​ർ​ത്തി​യി​ലാ​ണ് വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്ക് ദാ​ഹ​ജ​ലം എ​ന്ന പേ​രി​ൽ വ​നം വ​കു​പ്പി​നു വേ​ണ്ടി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ കു​ളം നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്.
ക​ഴി​ഞ്ഞ​വ​ർ​ഷം മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് കാ​ടി​ന​ക​ത്ത് കു​ളം കു​ഴി​ച്ച് ല​ക്ഷ​ങ്ങ​ൾ പാ​ഴാ​ക്കി​യ അ​തേ സ്ഥ​ല​ത്താ​ണ് ഇ​പ്പോ​ൾ തൊ​ഴി​ലു​റ​പ്പു​പ​ദ്ധ​തി​യി​ൽ നി​ർ​മാ​ണ​മ​രം​ഭി​ച്ച​ത്.
ക​ഴി​ഞ്ഞ​വ​ർ​ഷം മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് മ​ണ്ണ് നീ​ക്കി​യ​തി​നെ തു​ട​ർ​ന്ന് പാ​റ​ക്കൂ​ട്ട​ങ്ങ​ളും മ​ണ്ണും കു​ത്തി​യൊ​ലി​ച്ച് പോ​വു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
2018ലെ ​പ്ര​ള​യ​ത്തി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യി നി​ര​വ​ധി മ​ര​ങ്ങ​ൾ നി​ലംപൊ​ത്തി വ​ൻ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ പ്ര​ദേ​ശ​മാ​ണി​ത്. ക​ഴി​ഞ്ഞ വ​ർ​ഷകാ​ല​ത്ത് സ​മീ​പ​ത്തെ വ​ൻ​മ​ര​ങ്ങ​ളും കൂ​റ്റ​ൻ പാ​റ​യും മ​ണ്ണും ഇ​ടി​ഞ്ഞു​വീ​ണ് താ​ഴെ​യു​ള്ള കൃ​ഷി​സ്ഥ​ല​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി മ​ണ്ണൊ​ലി​പ്പ് ഉ​ണ്ടാ​യി.
മ​ണ്ണൊ​ലി​പ്പി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് വ​നം​വ​കു​പ്പ് മൃ​ഗ​ങ്ങ​ൾ​ക്ക് ദാ​ഹ​ജ​ല​ത്തി​നു​ള്ള കു​ളം എ​ന്ന പേ​രി​ൽ നി​ർ​മാ​ണം ആ​രം​ഭി​ച്ച കാ​ര്യം പു​റ​ത്ത​റി​യു​ന്ന​ത്.
ഇ​എ​സ്ഇ​സെ​ഡ് മേ​ഖ​ല​യാ​യി ക​ര​ട് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച മേ​ഖ​ല​യി​ലാ​ണ് വ​നം വ​കു​പ്പി​നാ​യി കാ​ട്ടി​ന​ക​ത്ത് കു​ളം നി​ർ​മാ​ണം. പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് കു​ളം, കി​ണ​ർ എ​ന്നി​വ കു​ഴി​ക്കാ​ൻ നി​യ​ന്ത്ര​ണം ഉ​ള്ള​പ്പോ​ഴാ​ണ് കാ​ടി​ന​ക​ത്ത് വ​ൻ​തോ​തി​ൽ മ​ണ്ണി​ള​ക്കി ഉ​ള്ള പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തു​ന്ന​ത്.
നെ​ല്ലി​യാ​ന്പ​തി പോ​ലെ​യു​ള്ള വ​ന മേ​ഖ​ല​യി​ലേ​ക്ക് റോ​ഡ് നി​ർ​മാ​ണ​ത്തി​ന് വ​നം​വ​കു​പ്പ് ത​ട​‌​സം നി​ൽ​ക്കു​ന്പോ​ഴാ​ണ് പു​റം​ലോ​കം കാ​ണാ​ത്ത സ്ഥ​ല​ത്ത് കു​ളം നി​ർ​മി​ക്കു​ന്ന​ത്. ഒ​രു കി​ലോ​മീ​റ്റ​റി​ൽ അ​ക​ലെ വേ​ന​ലി​ലും വെ​ള്ളം വ​റ്റാ​ത്ത പു​ഴ കാ​ട്ടി​ന​ക​ത്ത് ഉ​ള്ള​പ്പോ​ഴ​ണ് വ​ന്യ മൃ​ഗ​ങ്ങ​ളു​ടെ കൃ​ഷി​നാ​ശ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ പോ​ലും പ​ണം ഇ​ല്ലെ​ന്ന് പ​റ​യു​ന്ന വ​നം​വ​കു​പ്പ് ധൂ​ർ​ത്ത​ടി​ക്കു​ന്ന​ത്.
ന​വം​ബ​ർ അ​വ​സാ​ന​ത്തോ​ടെ വെ​ള്ളം വ​റ്റു​ന്ന കാ​ട്ടു​ചോ​ല​യു​ടെ ന​ടു​വി​ൽ കാ​ട്ടി​ൽ നി​ന്ന് ത​ന്നെ മ​ണ്ണെ​ടു​ത്ത് കെ​ട്ടി​യ ബ​ണ്ട് ക​ഴി​ഞ്ഞ വ​ർ​ഷ​കാ​ല​ത്തെ ആ​ദ്യ​ത്തെ മ​ഴ​യി​ൽ ത​ന്നെ കു​ത്തി​യൊ​ലി​ച്ചു പോ​യി.
ഈ ​പ​ദ്ധ​തി​യാ​ണ് തൊ​ഴി​ലു​റ​പ്പി​ലൂ​ടെ വീ​ണ്ടും നി​ർ​മി​ക്കാ​ൻ വ​നം വ​കു​പ്പ് പ​ഞ്ചാ​യ​ത്തി​നെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. കു​ളം നി​ർ​മി​ച്ചാ​ൽ കൃ​ഷി​സ്ഥ​ല​ങ്ങ​ളോ​ട് ചേ​ർ​ന്നു​ള്ള സ്ഥ​ല​ത്തേ​ക്ക് മാ​ൻ, പ​ന്നി, തു​ട​ങ്ങി​യ മൃ​ഗ​ങ്ങ​ളും അ​വ​യ്ക്കു പു​റ​കെ ക​ടു​വ​യും പു​ലി​യും എ​ത്തു​മെ​ന്നും കൂ​ടു​ത​ൽ നാ​ശ​ന​ഷ്ടം വ​രു​ത്തു​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ ആ​ശ​ങ്ക അ​റി​യി​ച്ചു.