മ​ഴ തു​ട​രു​ന്നു, പ​ച്ച​ക്ക​റി ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ
Friday, May 20, 2022 12:48 AM IST
ഒ​റ്റ​പ്പാ​ലം: പ​ച്ച​ക്ക​റി ക​ർ​ഷ​ക​ർ വ​ൻ പ്ര​തി​സ​ന്ധി​യി​ൽ, ക​ഷ്ട​പ്പെ​ട്ടും ക​ടം വാ​ങ്ങി​യും ഉ​ല്പാ​ദി​പ്പി​ച്ച പ​ച്ച​ക്ക​റി വി​റ്റ​ഴി​ക്കാ​ൻ വി​പ​ണി​യി​ല്ലാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. ഒ​റ്റ​പ്പാ​ലം, പ​ട്ടാ​ന്പി താ​ലൂ​ക്കു​ക​ളി​ൽ നി​ര​വ​ധി പ​ച്ച​ക്ക​റി ക​ർ​ഷ​കർ ഇ​തു​മൂ​ലം വ​ലി​യ ക​ട​ക്കെ​ണി​യി​ല​ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഒ​റ്റ​പ്പാ​ലം പ​ന​മ​ണ്ണ​യി​ൽ ലോ​ഡ് ക​ണ​ക്കി​നു പ​ച്ച​ക്ക​റി​യാ​ണ് വാ​ങ്ങാ​ൻ ആ​ളി​ല്ലാ​ത്ത​തി​നാ​ൽ ഇ​ത്ത​ര​ത്തി​ൽ ചീ​ഞ്ഞു ന​ശി​ക്കു​ന്ന​ത്.
വി​പ​ണി​മൂ​ല്യം കു​റ​ഞ്ഞ​തി​നൊ​പ്പം മ​ഴ കൂ​ടി തു​ട​രു​ന്ന​താ​ണ് ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​ത്. 3700 കി​ലോയി​ല​ധി​കം കു​ന്പ​ളം, 3000 കി​ലോയോളം മ​ത്ത​ൻ, 500 കി​ലോയില​ധി​കം വെ​ള്ള​രി എ​ന്നി​വ​യാ​ണ് സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ലും കൃ​ഷി​യി​ട​ത്തി​ലു​മാ​യി കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. പ​ള്ള​ത്തു​പ​ടി പ​ച്ച​ക്ക​റി ഉ​ല്പാ​ദ​ക സം​ഘ​ത്തി​ലെ 14 ക​ർ​ഷ​ക​രു​ടെ മാ​സ​ങ്ങ​ൾ നീ​ണ്ട അ​ധ്വാ​ന​ത്തി​ന്‍റെ ഫ​ല​മാ​യി​രു​ന്നു ഇ​വ. വി​ള​വെ​ടു​പ്പു തു​ട​ങ്ങി​യ ഘ​ട്ട​ത്തി​ൽ ക​ണ്ണി​യം​പു​റ​ത്തെ​യും വാ​ണി​യം​കു​ള​ത്തെ​യും പ്രാ​ദേ​ശി​ക വി​പ​ണി​ക​ളി​ൽ മോ​ശ​മ​ല്ലാ​ത്ത വി​ല ല​ഭി​ച്ചി​രു​ന്ന​താ​യി ക​ർ​ഷ​ക​ർ പ​റ​യു​ന്നു. കി​ലോ​യ്ക്ക് എട്ടു മു​ത​ൽ 12 രൂ​പ വ​രെ നി​ര​ക്കി​ലാ​യി​രു​ന്നു വി​ല്പ​ന.
ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി വി​പ​ണി​ക​ൾ നി​ർ​ജീ​വ​മാ​ണ്. ഇ​തോ​ടെ വി​ള​വെ​ടു​ത്ത പ​ച്ച​ക്ക​റി​ക​ൾ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ൽ കെ​ട്ടി​ക്കി​ട​പ്പാ​യി. വി​ള​വെ​ടു​പ്പും നി​ല​ച്ചു. വി​ള​വെ​ടു​ക്കാ​തെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ കി​ട​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ൾ മ​ഴ​യി​ൽ വെ​ള്ളം ക​യ​റി ചീ​ഞ്ഞു​തു​ട​ങ്ങി​യ സ്ഥി​തി​യാ​ണ്. ഇ​നി വി​പ​ണി സ​ജീ​വ​മാ​കു​ന്ന​തു വ​രെ സൂ​ക്ഷി​ക്കാ​നാ​ക​ട്ടെ ശീ​തീ​ക​ര​ണ സം​വി​ധാ​ന​ങ്ങ​ളു​മി​ല്ല. ത​ച്ച​നാ​ട്ടു​ക​ര ചെ​ത്ത​ല്ലൂ​രി​ലും ഇ​തേ സ്ഥി​തി​യു​ണ്ട്.
മു​റി​യ​ങ്ക​ണ്ണി​യി​ലെ ക​ർ​ഷ​ക​നാ​യ കെ. ​റ​ഷീ​ദ് വി​ള​വെ​ടു​ത്ത വെ​ണ്ട ആ​വ​ശ്യ​ക്കാ​രി​ല്ലാ​തെ കൂ​ട്ടി​യി​ട്ട​തി​നാ​ൽ ന​ശി​ച്ച നി​ല​യി​ലാ​ണ്. അ​തേ​സ​മ​യം പ​ച്ച​ക്ക​റി​ക​ൾ ന്യാ​യ​വി​ല​യ്ക്ക് ഹോ​ർ​ട്ടി​കോ​ർ​പ്പ് ഏ​റ്റെ​ടു​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണു ക​ർ​ഷ​ക കൂ​ട്ടാ​യ്മ​ക​ളെ​ങ്കി​ലും കു​ന്പ​ളം പോ​ലു​ള്ള പ​ച്ച​ക്ക​റി​ക​ൾ ഇ​ത്ര​യും അ​ധി​കം കൊ​ണ്ടു​പോ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്. ഹോ​ർ​ട്ടി​കോ​ർ​പ്പി​ന്‍റെ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ൽ കു​ന്പ​ള​ൻ കെ​ട്ടി​ക്കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​നി പ​ര​മാ​വ​ധി 500 കി​ലോ വ​രെ മാ​ത്ര​മേ ഏ​റ്റെ​ടു​ക്കൂ എ​ന്നാ​ണു ല​ഭ്യ​മാ​യ വി​വ​ര​മെ​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ഒ​റ്റ​പ്പാ​ലം അ​ന​ങ്ങ​ന​ടി പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്‍റെ കൂ​ടി സ​ഹ​ക​ര​ണ​ത്തോ​ടെ ജൈ​വ രീ​തി​യി​ലാ​യി​രു​ന്നു കൃ​ഷി. മി​ക​ച്ച വി​ള​വു ല​ഭി​ച്ചെ​ങ്കി​ലും വി​പ​ണി അ​ട​ഞ്ഞ​തും വി​ള​വെ​ടു​പ്പു കാ​ല​ത്തെ മ​ഴ​യു​മാ​ണു ക​ർ​ഷ​ക​ർ​ക്കു തി​രി​ച്ച​ടി​യാ​യ​ത്.
അ​തേ സ​മ​യം ചെ​ത്ത​ല്ലൂ​രി​ൽ വി​ള​വെ​ടു​ത്ത പ​ച്ച​ക്ക​റി​ക്ക് ആ​വ​ശ്യ​ക്കാ​രി​ല്ലാ​തെ പാ​ട​ത്തു ത​ന്നെ ഉ​പേ​ക്ഷി​ക്കേ​ണ്ട സ്ഥി​തി​യും ക​ർ​ഷ​ക​ർ നേ​രി​ട്ടു. ത​ച്ച​നാ​ട്ടു​ക​ര നാ​ട്ടു​ക​ൽ കൃ​ഷി​ഭ​വ​നു കീ​ഴി​ലെ മു​റി​യ​ങ്ക​ണ്ണി, ചാ​മ​പ്പ​റ​ന്പ്, തെ​ക്കും​മു​റി പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ​ക്കാ​ണു ഈ ​ദു​ര​വ​സ്ഥ ഉ​ണ്ടാ​യ​ത്. വാ​ഴ​ത്തോ​ട്ട​ങ്ങ​ളി​ൽ ഇ​ട​വി​ള​യാ​യാ​ണു ജൈ​വ​രീ​തി​യി​ൽ വെ​ണ്ട, ചീ​ര, പ​യ​ർ തു​ട​ങ്ങി​യ​വ കൃ​ഷി ചെ​യ്ത​ത്. ന​ല്ല വി​ള​വു ല​ഭി​ച്ചെ​ങ്കി​ലും വി​ള​ക​ൾ​ക്ക് നേ​രി​ട്ട് ആ​വ​ശ്യ​ക്കാ​ർ ഇ​ല്ലാ​തി​രു​ന്നു​തും, ക​ട​ക​ളി​ൽ വി​ള​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന​തും ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​യി. പ​ഞ്ചാ​യ​ത്ത് മി​നി സ്റ്റേ​ഡി​യ​ത്തോ​ടു ചേ​ർ​ന്നു കാ​ർ​ഷി​ക വി​പ​ണ​ന കേ​ന്ദ്രം നി​ർ​മി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ട്ടി​രു​ന്നെ​ങ്കി​ലും കാ​ല​താ​മ​സം നേ​രി​ടു​ക​യാ​ണ്. താ​ല്കാ​ലി​ക വി​പ​ണ​ന​കേ​ന്ദ്ര​മെ​ങ്കി​ലും ഉ​ട​ൻ ഒ​രു​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ക​ർ​ഷ​ക​ർ​ക്കു​ള്ള​ത്.