കൃ​ഷി​ഭൂ​മി മ​ണ്ണി​ട്ടു നി​ക​ത്താ​നു​ള്ള ശ്ര​മം നാ​ട്ടു​കാ​ർ ത​ട​ഞ്ഞു
Friday, May 20, 2022 12:50 AM IST
ഷൊ​ർ​ണൂ​ർ : കൊ​പ്പ​ത്ത് കൃ​ഷി​ഭൂ​മി മ​ണ്ണി​ട്ടു നി​ക​ത്താ​നു​ള്ള ശ്ര​മം നാ​ട്ടു​കാ​രും ക​ർ​ഷ​ക​രും ത​ട​ഞ്ഞു. ആ​മ​യൂ​ർ പൂ​വ​ക്കോ​ട് റോ​ഡി​ൽ കി​ഴ​ക്കേ​ക്ക​ര പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് സം​ഭ​വം. പാ​ടം ഭാ​ഗ​ത്ത് റോ​ഡി​ലാ​യി ന​ട​ക്കു​ന്ന ക​ൾ​വ​ർ​ട്ട് നി​ർ​മാ​ണ​ത്തി​ന്‍റെ മ​റ​വി​ലാ​ണ് കൃ​ഷി​ഭൂ​മി മ​ണ്ണി​ട്ടു നി​ക​ത്താ​ൻ ശ്ര​മം ന​ട​ന്ന​ത്. ആ​മ​യൂ​ർ കി​ഴ​ക്കേ​ക്ക​ര​യി​ൽ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ണി​ത പാ​ലം പ​ണി​യു​ടെ ഭാ​ഗ​മാ​യി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന​തി​ന് ബൈ​പാ​സ് മ​ണ്ണി​ട്ട് നി​ക​ത്തി നി​ർ​മി​ച്ചി​രു​ന്നു. പാ​ലം പ​ണി പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​ണ്ണ് നീ​ക്കം ചെ​യ്യാ​തെ പാ​ട​ത്ത് വീ​ണ്ടും കൂ​ടു​ത​ൽ മ​ണ്ണ് ത​ള്ളി പാ​ടം നി​ക​ത്താ​നാ​യി​രു​ന്നു ശ്ര​മം.

വി​വ​ര​മ​റി​ഞ്ഞു പാ​ട​ശേ​ഖ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് കൊ​പ്പം എ​സ്ഐ എം.​ബി. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സും സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു. നാ​ട്ടു​കാ​രു​ടെ​യും ക​ർ​ഷ​ക​രു​ടെ​യും പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​പ്പോ​ൾ അ​ടു​ത്ത ദി​വ​സം ത​ന്നെ പാ​ട​ത്തെ മ​ണ്ണ് പൂ​ർ​ണ​മാ​യും നീ​ക്കം ചെ​യ്തു ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഭൂ​മാ​ഫി​യ ഉ​റ​പ്പ് ന​ല്കി​യ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ പി​രി​ഞ്ഞ​ത്.

കൃ​ഷി​ക്കും കൃ​ഷി​ഭൂ​മി സം​ര​ക്ഷി​ക്കാ​നും സ​ർ​ക്കാ​ർ പ്രോ​ത്സാ​ഹ​ന​വും സ​ഹാ​യ​ങ്ങ​ളും ന​ൽ​കു​ന്പോ​ഴാ​ണ് ഒ​രു ഭാ​ഗ​ത്ത് മാ​ഫി​യ​യു​ടെ ജ​ന​ദ്രോ​ഹം. പാ​ലം പ​ണി​യു​ടെ മ​റ​വി​ൽ കി​ഴ​ക്കേ​ക​ര പ്ര​ദേ​ശ​ത്തെ കൃ​ഷി​ഭൂ​മി മ​ണ്ണി​ട്ടു നി​ക​ത്തി ത​രം​മാ​റ്റാ​നു​ള്ള ശ്ര​മം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ വ്യ​ക്ത​മാ​ക്കി.