കു​ടി​വെ​ള്ള പൈ​പ്പി​ടാ​ൻ ടാ​ർ റോ​ഡ് പൊ​ളി​ച്ച​തു സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണം
Friday, May 20, 2022 12:50 AM IST
വ​ണ്ടി​ത്താ​വ​ളം : ന​ഗ​ര​ത്തി​ൽ കു​ടി​വെ​ള്ള പൈ​പ്പി​ടാ​ൻ റോ​ഡ് വെ​ട്ടി​പൊ​ളി​ച്ച​ത് ശ​രി​പ്പെ​ടു​ത്താ​ത്ത​ത് ഗ​താ​ഗ​ത​കു​രു​ക്കി​ന് ഇ​ട​യാ​ക്കി. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന​വ​ർ വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ ത​ന്നെ നി​ർ​ത്തി​യി​ടേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്. റോ​ഡി​ന്‍റെ വ​ട​ക്കു​ഭാ​ഗ​ത്താ​ണ് ടാ​ർ റോ​ഡ് പൊ​ളി​ച്ച് പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ച​ത്. എ​ന്നാ​ൽ മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും കു​ഴി​യെ​ടു​ത്ത സ്ഥ​ല​ത്ത് ടാ​റിം​ഗ് ന​ട​ത്തി​യി​ട്ടി​ല്ല.
വ​ണ്ടി​ത്താ​വ​ളം പ​ള്ളി​മൊ​ക്കു മു​ത​ൽ ത​ങ്കം തി​യേ​റ്റ​ർ വ​രെ​യാ​ണ് റോ​ഡ് പൊ​ട്ടി​ച്ചി​രി​ക്കു​ന്ന​ത്. ടൗ​ണി​ൽ വാ​ഹ​ന അ​പ​ക​ട​ങ്ങ​ൾ കൂ​ടു​ന്ന​തി​നാ​ലും ഗ​താ​ഗ​ത ത​ട​സ​വും കാ​ര​ണം യാ​ത്ര​ക്കാ​രു​ടേ​യും വ്യാ​പാ​രി​ക​ളു​ടേ​യും നി​ര​ന്ത​രം ആ​വ​ശ്യ​ത്തെ തു​ട​ർന്നാ​ണ് ടൗ​ണി​ൽ ഒ​രു കി​ലോ​മീ​റ്റ​ർ റോ​ഡി​ൽ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി വീ​തി കൂ​ട്ടി​യി​രി​ക്കു​ന്ന​ത്. ഈ ​ഭാ​ഗ​ത്താ​ണ് ജ​ല​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി പ്ര​കാ​രം കു​ടി​വെ​ള്ള പൈ​പ്പി​ട​ൽ ന​ട​ക്കു​ന്ന​ത്. കു​ഴി​യെ​ടു​ത്ത ഭാ​ഗം റീ​ടാ​റിം​ഗ് ന​ട​ത്താ​ൻ പൊ​തു​മ​രാ​മ​ത്തി​ൽ പ​ണം അ​ട​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ കു​ഴി​യെ​ടു​ത്ത ഭാ​ഗം ഉ​ട​ൻ ശ​രി​പ്പെ​ടു​ത്ത​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ പ​രാ​തി​പ്പെ​ട്ടി​ട്ടും അ​ധി​കൃ​ത​ർ അ​നാ​സ്ഥ കാ​ണി​ക്കു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്.ഇ​തി​നി​ടെ റോ​ഡി​ന്‍റെ തെ​ക്കു​ഭാ​ഗ​ത്തും പൈ​പ്പു സ്ഥാ​പി​ക്കാ​നാ​യി റോ​ഡ് വെ​ട്ടി​പൊ​ളി​ക്കാ​ൻ ശ്ര​മം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഈ ​ഭാ​ഗ​ത്തും കു​ഴി​യെ​ടു​ത്താ​ൽ ഗു​രു​ത​ര​മാ​യ ഗ​താ​ഗ​ത​പ്ര​ശ്ന​മു​ണ്ടാ​വു​മെ​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ​ങ്ക കൂ​ട്ടു​ക​യാ​ണ്. പ​ള്ളി​മൊ​ക്ക്, വി​ള​യോ​ടി, ന​ന്ദി​യോ​ട്, നെ​ടും​പ​ള്ളം റോ​ഡു​ക​ൾ ഒ​ന്നി​ക്കു​ന്ന​ത് വ​ണ്ടി​ത്താ​വ​ളം ടൗ​ണി​ലാ​ണ്. പ​ള്ളി​മൊ​ക്ക് മു​ത​ൽ അ​യ്യ​പ്പ​ൻ​കാ​വ് ദൂ​ര​പ​രി​ധി​യി​ൽ മു​ൻ​പു ന​ട​ന്ന വാ​ഹ​ന അ​പ​ക​ട​ങ്ങ​ളി​ൽ പ​ത്തി​ൽ കൂ​ടു​ത​ൽ മ​ര​ണ​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ട്.
ജൂ​ണി​ൽ സ്കൂ​ൾ തു​റ​ക്കു​ന്ന സ​മ​യ​ത്തു റോ​ഡ് വെ​ട്ടി പൊ​ളി​ച്ചാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ്ക്കു​ൾ വാ​ഹ​ന​ങ്ങ​ൾ​ക്കും അ​ക​ത്ത് പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം ഉ​ണ്ടാ​വു​മെ​ന്ന​താ​ണ് നി​ല​വി​ലെ സാ​ഹ​ച​ര്യം. തെ​ക്കു​വ​ശ​ത്ത് റോ​ഡി​ൽ കു​ഴി​യെ​ടു​ക്കു​ന്ന​തി​നു മു​ൻ​പാ​യി വ​ട​ക്കു​ഭാ​ഗം ടാ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്ന​ത് നാ​ട്ടു​കാ​രു​ടേ​യും ആ​വ​ശ്യ​മാ​യി​രി​ക്കു​ക​യാ​ണ്.