അങ്കണ​വാ​ടി അ​ധ്യാ​പ​ക​ർ​ക്ക് ഗ്രോ​ബാ​ഗ് വി​ത​ര​ണം ചെ​യ്തു
Saturday, May 21, 2022 12:03 AM IST
ഷൊ​ർ​ണൂ​ർ: ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അങ്കണവാ​ടി അ​ധ്യാ​പ​ക​ർ​ക്ക് ഗ്രോ​ബാ​ഗ് വി​ത​ര​ണം ചെ​യ്തു. ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക് എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ചാ​ലി​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 25 അങ്കണ​വാ​ടി​ക​ൾ​ക്ക് പോ​ട്ടിം​ഗ് മി​ശ്രി​തം നി​റ​ച്ച അ​ഞ്ച് ഗ്രോ​ബാ​ഗു​ക​ളും പ​ച്ച​ക്ക​റി തൈ​ക​ളും ന​ൽ​കി. ചാ​ലി​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​വി.​ സ​ന്ധ്യ മു​ക്കൂ​ട്ട​യി​ലെ 150 ാം ന​ന്പ​ർ അം​ഗ​ൻ​വാ​ടി​യി​ലെ ഉ​ദ​യ​കു​മാ​രി ടീ​ച്ച​ർ​ക്ക് ഗ്രോ​ബാ​ഗ് ന​ൽ​കി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​ച്ച​ക്ക​റി തൈ​ക​ളു​ടെ വി​ത​ര​ണം ചാ​ലി​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ഹി​റാ ഖാ​ദ​ർ 91 ാം ന​ന്പ​ർ അങ്കണ​വാ​ടി​യി​ലെ ഹെ​ൽ​പ്പ​റാ​യ പ്രീ​ത​യ്ക്ക് ന​ൽ​കി കൊ​ണ്ട് നി​ർ​വ​ഹി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ അ​ജി​ത് കൃ​ഷ്ണ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.
വി​ക​സ​ന സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ ഹു​സൈ​ൻ പു​ളി​യ​ഞ്ഞാ​ലി​ൽ, ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ പേ​ഴ്സ​ണ്‍ നി​ഷ അ​ജി​ത്കു​മാ​ർ, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ർ പേ​ഴ്സ​ണ്‍ ആ​നി വി​നു, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷ​ഹ​ന അ​ലി, സ​ജി​ത ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഫാ​ത്തി​മ​ത്ത് സി​ൽ​ജ, ഷ​ഹ​ന മു​ജീ​ബ്, പി. ​ദി​ജി​മോ​ൾ, അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ സി.​പി.​ മ​നോ​ജ്, കൃ​ഷി അ​സി​സ്റ്റ​ന്‍റു​മാ​രാ​യ ലിം​ലി, അ​നി​ൽ​കു​മാ​ർ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് കോ- ​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​ദീ​പ് ചെ​റു​വ​ശേരി, അങ്കണ​വാ​ടി അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.