ലോ​ക​ തേ​നീ​ച്ച ദി​ന​ാ​ച​രണം
Saturday, May 21, 2022 12:03 AM IST
കോ​യ​ന്പ​ത്തൂ​ർ: ലോ​ക​തേ​നീ​ച്ച ദി​ന​മാ​ച​രി​ച്ചു. ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ ഡി​പ്പാ​ർ​ട്ട്മെ​ൻ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് തേ​നീ​ച്ച ദി​ന​മാ​ച​രി​ച്ച​ത്. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് ക​ല​ക്ട​ർ ഓ​ഫീ​സി​ൽ ഏ​ക​ദി​ന എ​ക്സി​ബി​ഷ​ൻ ന​ട​ത്തി.
ജില്ലാ ക​ളക്ട​ർ ജി.​എ​സ്.​ സ​മീ​ര​ൻ എ​ക്സി​ബി​ഷ​ൻ ഉ​ദ്ഘാ​ടനം ചെ​യ്തു.​
വി​വി​ധ ത​രം തേ​നു​ക​ൾ, വ​ന​വി​ഭ​വ​ങ്ങ​ൾ, സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ എ​ക്സി​ബി​ഷ​നി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു.
തേ​നീ​ച്ച​ക​ർ​ഷ​ക​രും, ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അ​ധി​കൃ​ത​രും പ്ര​ദ​ർ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.