കരിപ്പാലിയിൽ അധികൃതരുടെ പതിവു "വഴിപാട്' പരിശോധന
Tuesday, May 24, 2022 12:52 AM IST
വ​ട​ക്ക​ഞ്ചേ​രി: ടാ​റിം​ഗി​ലെ അ​പാ​ക​ത മൂ​ലം അ​പ​ക​ട​ങ്ങ​ളി​ൽ പെ​ട്ട് വാ​ഹ​ന​യാ​ത്രി​ക​ർ റോ​ഡി​ൽ പി​ട​ഞ്ഞ് വീ​ഴു​ന്പോ​ഴും പ​തി​വ് പ​രി​ശോ​ധ​ന​ക​ളി​ലും റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്ക​ലി​ലും ഒ​തു​ക്കി ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാർ.

വീ​ണ്ടും ദു​ര​ന്ത​ങ്ങ​ൾ സം​ഭ​വി​ക്ക​ട്ടെ അ​പ്പോ​ൾ നോ​ക്കാം എ​ന്ന നി​ല​പാ​ടി​ലാ​ണ് അ​ധി​കൃ​ത​ർ.
മം​ഗ​ലം ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന​പാ​ത മു​ട​പ്പ​ല്ലൂ​രി​ന​ടു​ത്ത് ക​രി​പ്പാ​ലി​യി​ൽ ഞാ​യ​റാ​ഴ്ച ടൂ​റി​സ്റ്റ് ബ​സും ട്രാ​വ​ല​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം റോ​ഡ് ടാ​റിം​ഗി​ലെ അ​പാ​ക​ത​യാ​ണെ​ന്ന് എ​ല്ലാ​വ​രും ചൂ​ണ്ടി​ക്കാ​ട്ടു​ന്പോ​ഴും അ​പ​ക​ടം സം​ബ​ന്ധി​ച്ച് പ​ഠി​ക്കു​ക​യാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ർ.

ചെ​റി​യ വ​ള​വും കെ​ണി​യൊ​രു​ക്കു​ന്ന റോ​ഡു​മാ​ണ് ദു​ര​ന്ത​ത്തി​നെ​ല്ലാം കാ​ര​ണ​മാ​കു​ന്ന​ത്.
വെ​യി​ൽ അ​ടി​ച്ച് പി​ന്നീ​ട് മ​ഴ പെ​യ്താ​ൽ ഇ​വി​ടെ അ​പ​ക​ടം ഉ​റ​പ്പാ​ണെ​ന്ന് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​മീ​പ​വാ​സി​യാ​യ കു​ന്പ​ള​ന്താ​നം ക്രി​സ്റ്റോ ജോ​സ് പ​റ​ഞ്ഞു.

ഇ​ട​വി​ട്ട മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ അ​ര​ങ്ങേ​റു​ന്നു​ണ്ട്.

നൂ​റു മീ​റ്റ​ർ ദൂ​രം വ​രു​ന്ന ഈ ​ഭാ​ഗ​ത്ത് അ​പ​ക​ടം ഉ​ണ്ടാ​കാ​ത്ത ദി​വ​സം വ​ള​രെ അ​പൂ​ർ​വ​മാ​ണെ​ന്നാ​ണ് മ​റ്റു സ​മീ​പ​വാ​സി​ക​ളും പ​റ​യു​ന്ന​ത്.

ആ​രു​ടെ​യൊ​ക്കെ​യോ ഭാ​ഗ്യ​ത്തി​ന് എ​ല്ലാം വ​ലി​യ അ​പ​ക​ട​ങ്ങ​ളാ​കു​ന്നി​ല്ല എ​ന്ന് മാ​ത്രം. ടാ​റിം​ഗ് കൂ​ടു​ത​ൽ മി​നു​സ​മാ​യ​ത് ട​യ​റു​ക​ളു​ടെ ഗ്രി​പ്പ് ഇ​ല്ലാ​താ​ക്കി.

കു​റ​ച്ച് വേ​ഗ​ത​യി​ൽ വ​രു​ന്ന വാ​ഹ​നം പെ​ട്ടെ​ന്ന് ബ്രേ​ക്ക് ചെ​യ്താ​ൽ ഉ​ട​ൻ പാ​ളി​പ്പോ​യി മ​റ്റു ദി​ശ​ക​ളി​ലേ​ക്ക് പോ​കും.

വാ​ഹ​ന​ത്തി​ന് തേ​യ്മാ​ന​മു​ള്ള ട​യ​റു​ക​ളാ​ണെ​ങ്കി​ൽ അ​പ​ക​ടം ഉ​റ​പ്പാ​ണ്. ര​ണ്ടു​വ​ർ​ഷം മു​ന്പാ​ണ് വ​ള്ളി​യോ​ട് മു​ത​ൽ മു​ട​പ്പ​ല്ലൂ​ർ വ​രെ​യു​ള്ള ഭാ​ഗം റീ​ടാ​റിം​ഗ് ന​ട​ത്തി​യ​ത്.​

റോ​ഡി​ൽ കു​ഴി​യോ മ​റ്റൊ ഇ​ല്ല.​എ​ന്നാ​ൽ ടാ​റിം​ഗി​നു ശേ​ഷം അ​പ​ക​ട​ങ്ങ​ളു​ടെ കു​രു​ക്കാ​യി ഇ​വി​ടം. വാ​ഹ​ന​ങ്ങ​ൾ ഓ​ടു​ന്പോ​ൾ ഓ​യി​ൽ റോ​ഡി​ൽ വീ​ണാ​ൽ പി​ന്നെ നി​ല​ക്കാ​ത്ത അ​പ​ക​ട പ​ര​ന്പ​ര​ക​ൾ ത​ന്നെ​യു​ണ്ടാ​കും. ഒ​രു വ​ർ​ഷം മു​ന്പ് ഇ​തി​ന​ടു​ത്ത് സ്വ​കാ​ര്യ​ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു.

അ​ന്ന് നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ചു ത​ക​ർ​ന്ന പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ ഇ​നി​യും റി​പ്പ​യ​ർ ചെ​യ്തി​ല്ല.

വ​ള​വി​ൽ ഡ്രൈ​വ​ർ​മാ​രു​ടെ കാ​ഴ്ച മ​റ​യ്ക്കു​ന്ന 15 അ​ടി​യോ​ളം ഉ​യ​ര​മു​ള്ള മ​ര​ക്കു​റ്റി​യും മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്ന് സ​മീ​പ​വാ​സി​ക​ൾ നി​ര​ന്ത​ര​മാ​യി ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും അ​ത് പോ​ലും ചെ​യാ​ൻ പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം ന​ട​പ​ടി എ​ടു​ത്തി​ട്ടി​ല്ല.

കൊ​ന്പു​ക​ൾ മു​റി​ച്ചു മാ​റ്റി ചി​ത​ൽ പി​ടി​ച്ചു നി​ൽ​ക്കു​ന്ന​താ​ണ് മ​ര​ത്ത​ടി.​ ഇ​തുസം​ബ​ന്ധി​ച്ച് മൂ​ന്ന് ദി​വ​സം മു​ന്പ് ദീ​പി​ക​യി​ൽ പ​ടം സ​ഹി​തം വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു.

മ​ര​കു​റ്റി ക​ള​ഞ്ഞ് ഇ​വി​ട​ത്തെ റോ​ഡി​ലെ വ​ള​വ് ഇ​ല്ലാ​താ​ക്കി​യാ​ൽ അ​പ​ക​ട​ങ്ങ​ൾ​ക്ക് കു​റ​വു​ണ്ടാ​കും.

ഇ​നി​യും കൂ​ടു​ത​ൽ ദു​ര​ന്ത​ങ്ങ​ൾ​ക്ക് കാ​ത്തു​നി​ൽ​ക്കാ​തെ റോ​ഡ് ടാ​റിം​ഗി​ലെ അ​പാ​ക​ത അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ധാ​ന ആ​വ​ശ്യം.

പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ പു​തു​ക്കി പ​ണി​യു​ന്ന​തി​നൊ​പ്പം അ​പ​ക​ട മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളും ഇ​വി​ടെ സ്ഥാ​പി​ക്കേ​ണ്ട​തു​ണ്ട്.​

സ്കൂ​ൾ തു​റ​ക്കും മു​ന്പേ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ചെ​യ്തി​ല്ലെ​ങ്കി​ൽ അ​പ​ക​ട​ങ്ങ​ൾ നി​ല​യ്ക്കാ​ത്ത സ്ഥി​തി​യാ​കും.