അ​ട്ട​പ്പാ​ടി ട്രൈ​ബ​ൽ ഫു​ട്ബോ​ൾ ലീ​ഗി​നു തു​ട​ക്കം
Tuesday, May 24, 2022 12:52 AM IST
അ​ഗ​ളി : അ​ട്ട​പ്പാ​ടി ട്രൈ​ബ​ൽ ഫു​ട്ബോ​ൾ ലീ​ഗ് 2022ന് ​തു​ട​ക്ക​മാ​യി. അ​ട്ട​പ്പാ​ടി​യി​ലെ യു​വാ​ക്ക​ളു​ടെ കാ​യി​ക​പ​ര​മാ​യ ക​ഴി​വു​ക​ൾ പ​രി​പോ​ഷി​പ്പി​ക്കു​ക, ല​ഹ​രി​യി​ൽ നി​ന്നും മ​ദ്യ​ത്തി​ൽ നി​ന്നും യു​വ​ജ​ന​ങ്ങ​ളെ മാ​റ്റു​ക ല​ക്ഷ്യ​മി​ട്ടാണ് മത്സരം നടത്തുന്നത്.
കു​ടും​ബ​ശ്രീ അ​ട്ട​പ്പാ​ടി ആ​ദി​വാ​സി സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി​യാ​ണ് യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി ട്രൈ​ബ​ൽ ഫു​ട്ബോ​ൾ ലീ​ഗ് എ​ന്ന പേ​രി​ൽ ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 25വ​രെ ന​ട​ക്കു​ന്ന മേ​ള​യി​ൽ 44 ട്രൈ​ബ​ൽ യൂ​ത്ത് ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.
അ​ഗ​ളി പ​ഞ്ചാ​യ​ത്ത് ഗ്രൗ​ണ്ടി​ലാ​ണ് മ​ൽ​സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​രു​തി മു​രു​ക​ൻ ഫു​ട്ബോ​ൾ ലീ​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ​മി​തി പ്ര​സി​ഡ​ന്‍റു​മാ​രാ​യ സ​ര​സ്വ​തി മു​ത്തു​കമാ​ർ, സ​ലീ​ന ഷ​ണ്മു​ഖം, ച​ന്ദ്ര വി​ക്രം, അ​നി​താ ബാ​ബു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.