വ്യാപാരികളുടെ "വി​ശ​പ്പു​ര​ഹി​ത അ​ല​ന​ല്ലൂ​ർ' പ​ദ്ധ​തി​ക്കു തു​ട​ക്ക​ം
Tuesday, May 24, 2022 12:52 AM IST
അ​ല​ന​ല്ലൂ​ർ : കൈയി​ൽ കാ​ശി​ല്ലെ​ങ്കി​ലും ഉ​ച്ച​നേ​ര​ത്ത് അ​ല​ന​ല്ലൂ​രി​ലെ​ത്തി​യാ​ൽ ഇ​നി​യാ​ർ​ക്കും വി​ശ​ന്നി​രി​ക്കേ​ണ്ടി വ​രി​ല്ല.
വ്യാ​പാ​രി​ക​ളു​ടെ വി​ശ​പ്പ് ര​ഹി​ത അ​ല​ന​ല്ലൂ​ർ പ​ദ്ധ​തി അ​ന്ന​ത്തി​ന് അ​ത്താ​ണി​യാ​കും. പ​ല​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി അ​ല​ന​ല്ലൂ​രി​ന് പു​റ​ത്ത് നി​ന്നു​മെ​ത്തു​ന്ന പാ​വ​പ്പെ​ട്ട​യാ​ളു​ക​ൾ ക​യ്യി​ൽ പ​ണ​മി​ല്ലാ​ത്തി​നാ​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ന്ന​ത് ക​ണ്ടാ​ണ് വി​ശ​പ്പു ര​ഹി​ത അ​ല​ന​ല്ലൂ​ർ എ​ന്ന പേ​രി​ൽ പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​ത്.
വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി അ​ല​ന​ല്ലൂ​ർ യൂ​ണി​റ്റ് യൂ​ത്ത് വി​ങ്ങാ​ണ് പ​ദ്ധ​തി​യ്ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്.
അ​യ്യ​പ്പ​ൻ​കാ​വി​ല​ന് സ​മീ​പ​ത്തെ ഹോ​ട്ട​ൽ അ​പ്സ​ര, ച​ന്ത​പ്പ​ടി​യി​ലെ നൈ​സ് ഫു​ഡ്കോ​ർ​ട്ട്, കു​ള​പ്പ​റ​ന്പി​ലെ അ​ൽ​ജ​സീ​റ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
അ​ർ​ഹ​രാ​യ​വ​ർ​ക്കു​ള്ള സൗ​ജ​ന്യ ഭ​ക്ഷ​ണ കൂ​പ്പ​ണു​ക​ൾ ഈ ​ഹോ​ട്ട​ലു​ക​ളി​ൽ ല​ഭ്യ​മാ​കും. ഇ​വി​ട​ങ്ങ​ളി​ലു​ള്ള വി​ശ​പ്പു​ര​ഹി​ത ബോ​ക്സി​ൽ ക​ഴി​യാ​വു​ന്ന സം​ഭാ​വ​ന ന​ല്കി പൊ​തു​ജ​ന​ങ്ങ​ൾ​ക്കും പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​യാ​കാം.
വി​ശ​പ്പു ര​ഹി​ത അ​ല​ന​ല്ലൂ​ർ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം എ​ൻ.​ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബാ​ബു മൈ​ക്രോ​ടെ​ക്കി​ന് കൂ​പ്പ​ണ്‍ ന​ല്കി ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് യൂ​സ​ഫ് ചോ​ല​യി​ൽ അ​ധ്യ​ക്ഷ​നാ​യി.
സ്റ്റേ​റ്റ് റ​സ്ലിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മെ​ഡ​ൽ നേ​ടി​യ യൂ​ത്ത് വിം​ഗ് അം​ഗം അ​സ്മി​ൽ പാ​റ​പ്പു​റ​ത്തി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.
ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് സെ​ക്ര​ട്ട​റി പി​പി​കെ അ​ബ്ദു​റ​ഹ്മാ​ൻ, ട്ര​ഷ​റ​ർ നി​യാ​സ് കൊ​ങ്ങ​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ലീം എ​സ്.​ബി, വ്യാ​പാ​രി നേ​താ​ക്ക​ളാ​യ യൂ​സ​ഫ് മ​ഠ​ത്തി​ൽ, രാ​ജ​ഗോ​പാ​ല​ൻ, ബ​ഷീ​ർ ഫോ​ർ​ഫോ​ണ്‍, ആ​രി​ഫ് തു​വശീ​രി, സ​ലീം ബ്ര​ദേ​ഴ്സ്, ഇ​ക്ക​രി​മ​ത്ത്, ഷാ​ഫി ന​റു​ക്കോ​ട്ടി​ൽ, കാ​സിം ആ​ലാ​യ​ൻ, യൂ​സ​ഫ് പാ​ക്ക​ത്ത്, ഹം​സ ആ​ക്കാ​ട​ൻ, പി.​നാ​സ​ർ, യൂ​ത്ത് വിം​ഗ് സെ​ക്ര​ട്ട​റി വി​ഷ്ണു അ​ല​ന​ല്ലൂ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.