അ​ട്ട​പ്പാ​ടി​യി​ലെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്നും വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്നു
Tuesday, May 24, 2022 12:54 AM IST
പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ താ​മ​സി​ച്ചു വ​രു​ന്ന​വ​രും എ​സ്എ​സ് എ​ൽ​സി പാ​സാ​യ​വ​രും/ എ​സ്എ​സ്എ​ൽ​സി ക്കു ​മു​ക​ളി​ൽ യോ​ഗ്യ​ത ഉ​ള്ള​വ​രു​മാ​യ പ​ട്ടി​ക​വ​ർഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് വി​വി​ധ തൊ​ഴി​ൽ മേ​ഖ​ല​യി​ലേ​ക്ക് അ​വ​സ​രം ല​ഭി​ക്കു​ന്ന​തി​നാ​യി വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്നു.
ഈ​മാ​സം 31 വ​രെ അ​ഗ​ളി മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് ഓ​ഫീ​സി​ലാ​ണ് ര​ജി​സ്ട്രേ​ഷ​ൻ.
വി​വി​ധ തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ലേ​യ്ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പ​ട്ടി​ക​വ​ർ​ഗ യു​വ​തീ​യു​വാ​ക്ക​ൾ ഈ ​അ​വ​സ​രം വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന് ഐ​ടി​ഡി​പി പ്രൊ​ജ​ക്റ്റ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ അ​സ്‌​സ​ൽ രേ​ഖ​ക​ളും, ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ്, ആ​ധാ​ർ കാ​ർ​ഡ് എ​ന്നി​വ​യും ര​ജി​സ്ട്രേ​ഷ​നാ​യി കൊ​ണ്ടു​വ​ര​ണം ഫോ​ണ്‍ : 04924 254382