മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​നു ഹ​രി​ത ക​ർ​മസേ​ന​യ്ക്ക് വാ​ഹ​നം ന​ൽ​കി വാ​ണി​യം​കു​ളം പ​ഞ്ചാ​യ​ത്ത്
Friday, May 27, 2022 1:01 AM IST
ഒ​റ്റ​പ്പാ​ലം:​ മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​ന് ഹ​രി​ത ക​ർ​മ സേ​ന​യ്ക്ക് വാ​ഹ​നം ന​ൽ​കി വാ​ണി​യം​കു​ളം പ​ഞ്ചാ​യ​ത്ത്. ഹ​രി​ത​ക​ർ​മ​സേ​ന​ക്ക് വാ​ഹ​നം ന​ൽ​കു​ന്ന ജി​ല്ല​യി​ലെ ആ​ദ്യ പ​ഞ്ചാ​യ​ത്ത് വാ​ണി​യം​കു​ള​മാ​ണ്. ഹ​രി​ത​ക​ർ​മ സേ​ന പ്ര​വ​ർ​ത്ത​ക​ർ​ക്ക് വാ​ർ​ഡു​ക​ളി​ൽ നി​ന്ന് മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​തി​ന് ഇ​ല​ക്ട്രി​ക് വാ​ഹ​ന​മാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യ​ത്. സിഎ​ഫ്​സി, ശു​ചി​ത്വ മി​ഷ​ൻ ഫ​ണ്ടു​ക​ളി​ൽ നി​ന്ന് മൂ​ന്ന​ര ല​ക്ഷം വ​ക​യി​രു​ത്തി​യാ​ണ് വാ​ഹ​നം വാ​ങ്ങി ന​ൽ​കി​യ​ത്.

26 ഹ​രി​ത​ക​ർ​മ​സേ​ന പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യി​ൽ മി​ക​ച്ച മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലും മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​നാ​യി ന​ട​ത്തി​യ ശു​ചി​ത്വ​മി​ത്രോ​ത്സ​വം പ​ദ്ധ​തി ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. ജൈ​വ​മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് വീ​ടു​ക​ളി​ൽ ബ​യോ​ബി​ൻ ന​ൽ​കു​ക, വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക, ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക, മാ​ലി​ന്യ​സം​സ്ക​ര​ണി​ക​ൾ നി​ർ​മി​ക്കു​ക, തു​ട​ങ്ങി​യ നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്.
വാ​ണി​യം​കു​ളം ച​ന്ത​യി​ലെ മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ക്കു​ന്ന​തി​ന് തു​ന്പൂ​ർ​മൂ​ഴി മാ​തൃ​കാ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക​യാ​ണ് പു​തി​യ പ​ദ്ധ​തി. നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് ര​ണ്ട് മാ​സ​ത്തി​ന​കം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ ഗം​ഗാ​ധ​ര​ൻ പ​റ​ഞ്ഞു.

ഐ​ആ​ർടി​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ നി​ർ​മി​ക്കു​ന്ന പു​തി​യ എംസിഎ​ഫി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​ര​ണ ഘ​ട്ട​ത്തി​ലാ​ണ്. നി​ല​വി​ൽ ഒ​രു എം​സിഎ​ഫാ​ണ് പ​ഞ്ചാ​യ​ത്തി​ലു​ള്ള​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ഗം​ഗാ​ധ​ര​ൻ ഹ​രി​ത ക​ർ​മ സേ​ന അം​ഗ​ങ്ങ​ൾ​ക്ക് ഇ​ല​ക്ട്രി​ക് വാ​ഹ​നം കൈ​മാ​റി. പ​രി​പാ​ടി​യി​ൽ ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​നാ​യി. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ആ​ർ.​ ബി​ന്ദു, അം​ഗ​ങ്ങ​ളാ​യ വി.​പി. സി​ന്ധു, വി.​പി. ജ​യ​പ്ര​കാ​ശ​ൻ, ഇ.​പി. ര​ഞ്ജി​ത്ത്, മ​ഞ്ജി​മ ജ​യ​ശ്രീ, ഐ​ആ​ർടിസി അ​സി​സ്റ്റ​ന്‍റ് കോ-​ഓ​ർഡി​നേ​റ്റ​ർ കെ.​പി. ആ​ദ​ർ​ശ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.