സി​വി​ൽ സ​ർ​വീസ് ജേ​താ​വിനെ മ​ല​യാ​ളി സ​മൂ​ഹം ആ​ദ​രി​ച്ചു
Friday, June 24, 2022 1:17 AM IST
കോ​യ​ന്പ​ത്തൂ​ർ: ഇ​ക്ക​ഴി​ഞ്ഞ സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ൽ അ​ഖി​ലേ​ന്ത്യാ​ത​ല​ത്തി​ൽ 46-ാം സ്ഥാ​ന​വും ത​മി​ഴ്നാ​ട്ടി​ൽ ര​ണ്ടാം സ്ഥാ​ന​വും നേ​ടി​യ മ​ല​യാ​ളി​യാ​യ സി.​എ​സ്. ര​മ്യ​യെ കോ​യ​ന്പ​ത്തൂ​രി​ലെ മ​ല​യാ​ളി സ​മൂ​ഹം ആ​ദ​രി​ച്ചു. എ​ഫ്സി​എം​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള ക്ല​ബി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് എം.​സി. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​ട്ട​യ​ർ​സ് ഇ​ൻ​കം ടാ​ക്സ് ക​മ്മീ​ഷ​ണ​ർ വി.​എ​സ്. കു​മാ​ർ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. റി​ട്ട​. ക​സ്റ്റ​ംസ് അ​സി.​ക​മ്മീ​ഷ​ണ​ർ എം.​മു​ഹ​മ്മ​ദ് റാ​ഫി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

എ​ഫ്സി​എം​എ ഫൗ​ണ്ട​ർ പ്ര​സി​ഡ​ന്‍റ് സി.​വി. സ​ണ്ണി, കേ​ര​ള ക്ല​ബ് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. അ​ശോ​ക്, എ​ഫ്സി​എം​എ ഭാ​ര​വാ​ഹി​ക​ളാ​യ വി.​സു​രേ​ഷ് ബാ​ബു, എം.​കെ. ജ​യ​ൻ, ജി.​ടി. പ​ട്ടേ​രി, എ.​സു​കു​മാ​ര​ൻ, ജോ​ട്ടി കു​രി​യ​ൻ, എം.​സി. തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു, സി.​എ​സ്. ര​മ്യ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. എ​ഫ്സി​എം​എ​യു​ടെ ഉ​പ​ഹാ​രം വി.​എ​സ്. കു​മാ​ർ ര​മ്യ​ക്ക് ന​ല്കി. ഇ​രു​പ​തോ​ളം മ​ല​യാ​ളി സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ ര​മ്യ​യെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു.