സൂ​ളൂ​ർ ഏ​റോ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ സം​യു​ക്ത തി​രു​നാ​ൾ ജൂ​ലൈ 3ന്
Sunday, June 26, 2022 12:54 AM IST
കോ​യ​ന്പ​ത്തൂ​ർ : സൂ​ളൂ​ർ ഏ​റോ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വിശുദ്ധ ​തോ​മാ​ശ്ലീ​ഹാ​യു​ടെ​യും അ​നു​ഗ്ര​ഹ​ങ്ങ​ളു​ടെ ഉ​റ​വി​ട​മാ​യ ഉ​ണ്ണി​യേ​ശു​വി​ന്‍റെ​യും വിശുദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ ജൂ​ലൈ മൂന്നിന് ​ഭ​ക്ത്യാ​ദ​ര​പൂ​ർ​വ്വം ആ​ച​രി​ക്കു​ന്നു.

ജൂ​ലൈ രണ്ടിന് ​ശ​നി​യാ​ഴ്ച രാ​വി​ലെ 5.30ന് ​വിശുദ്ധ ​കു​ർ​ബാ​നയും നൊ​വേ​ന​യും തു​ട​ർ​ന്ന് വീ​ടു​ക​ളി​ലേ​ക്ക് അ​ന്പ് എ​ഴു​ന്ന​ള്ളി​ക്കു​ന്നു. ജൂ​ലൈ മൂന്നിന് ​ഞാ​യ​റാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് നാ​ലു​മ​ണി​ക്ക് സെ​ന്‍റ് മേ​രീ​സ് മൈ​ന​ർ സെ​മി​നാ​രി റെ​ക്ട​ർ ഫാ. സ​ജീ​വ് ഇ​മ്മ​ട്ടി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന, ഡി​വൈ​ൻ ധ്യാ​ന ഇ​ല്ലം ഡ​യ​റ​ക്ട​ർ ഫാ. വ​ർ​ഗീ​സ് കൊ​ട്ടാ​പ​റ​ന്പി​ൽ വിസി തി​രു​നാ​ൾ സ​ന്ദേ​ശം ന​ല്കും.

ഡി​വൈ​ൻ ധ്യാ​ന ഇ​ല്ലം അ​സി.​ഡ​യ​റ​ക്ട​ർ ഫാ.​ ലി​ജോ ചു​ള്ളി വി​സി സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്നു. ന​വ​നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ നൊ​വേ​ന​യും തി​രു​നാ​ൾ കു​ർ​ബാ​ന​യും ഏ​റ്റെ​ടു​ത്ത് ന​ട​ത്താ​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ഇ​ട​വ​ക വി​കാ​രി ഫാ. ജോ​യ്സ​ണ്‍ ചെ​റു​വ​ത്തൂ​ർ, തി​രു​നാ​ൾ ക​ണ്‍​വീ​ന​ർ വി​നോ​ദ് റി​ച്ചാ​ർ​ഡ്സ​ണ്‍, കൈ​കാ​രന്മാ​രാ​യ ഇ.​സി. പ്രി​ൻ​സ​ണ്‍, സി​ജു ക്ലീ​റ്റ​സ് എ​ന്നി​വ​രു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് തി​രു​നാ​ളി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.