നെന്മാറ : പോത്തുണ്ടി ജലസേചന പദ്ധതിയുടെ കീഴിൽ ഇടതുവലതു കര കനാലുകളിൽ 20 ഫീൽഡ് (കാഡ) കനാലുകൾ നവീകരിക്കുന്നതിനായി ബഡ്ജറ്റ് വിഹിതമായി 4 കോടി രൂപ വകയിരുത്തി.
പോത്തുണ്ടി ഇടതുകര കനാലിൽ കോതശ്ശേരി പോത്തുണ്ടി, ചിറപ്പുറം തിരുവഴിയാട്, പൂളക്കൽ ചിറ ചീതാവ്, ബ്രഹ്മണ്യപുരം ചീതാവ്, പുത്തൻപൊറ്റ പാളിയമംഗലം, ചക്രായി പനംകുറ, കരിന്പാറ ഒവഞ്ചിറ, പറയന്‍പള്ളം തളിപ്പാടം, കൊല്ലയങ്കാട് കുരിശുപള്ളി എന്നിവയും വലതുകര കനാലിൽ വിത്തനശ്ശേരി അര കുളന്പ്, മനങ്ങോട്, തവളാക്കുളം, നെന്മാറ ടൗണ്‍, കാഞ്ഞിരങ്ങോട് ചെമ്മന്തോട്, ഏലന്തകൊളുന്പ്, കുഴലോട്, പേഴുംപാറ,
നെന്മാറപ്പാടം, തേവർ മണി എന്നീ ഫീൽഡ് കനാലുകളുടെ നവീകരണ പണികൾ ഭരണാനുമതി കിട്ടിയാലുടൻ ടെൻഡർ നടപടികൾ പൂർത്തിയാക്കി പണികൾ ആരംഭിക്കുമെന്ന് ജലസേചന അധികൃതർ അറിയിച്ചു.
തകർന്നു കിടക്കുന്ന ഫീൽഡ് ജലസേചന കനാലുകളുടെ നവീകരണം നടത്തണമെന്ന് വിവിധ കർഷക സമിതികൾ വർഷങ്ങളായി ആവശ്യപ്പെട്ടിരുന്ന പ്രവൃത്തികൾക്കാണ് ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത്.