ര​ക്ഷി​താ​ക്ക​ൾ​ക്ക് സൈ​ബ​ർ ബോ​ധ​വ​ത്കര​ണ ക്ലാ​സു​ക​ൾ ന​ല്കി വി​ദ്യാ​ർ​ഥിക​ൾ
Wednesday, June 29, 2022 12:13 AM IST
വ​ട​ക്ക​ഞ്ചേ​രി: ചെ​റു​പു​ഷ്പം ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ലെ ലി​റ്റി​ൽ കൈ​റ്റ്സ് അം​ഗ​ങ്ങ​ളാ​ണ് സ്കൂ​ളി​ലെ ര​ക്ഷി​താ​ക്ക​ൾ​ക്കും, പു​റ​മെ മ​റ്റു സ്കൂ​ളു​ക​ളി​ലും ക്ലാ​സു​ക​ൾ ന​ല്കി ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.
അ​മ്മ അ​റി​യാ​ൻ സൈ​ബ​ർ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സു​ക​ൾ എ​ന്ന പ​ദ്ധ​തി​യി​ലാ​ണ് വി​ദ്യാ​ർ​ഥി​നി​ക​ൾ സൈ​ബ​ർ ലോ​ക​ത്തെ കു​റി​ച്ചും ഇ​ൻ​റ​ർ​നെ​റ്റി​ന്‍റെ സു​ര​ക്ഷി​ത ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ചും ക്ലാ​സു​ക​ൾ ന​യി​ക്കു​ന്ന​ത്. ഇ​ന്ന​ലെ മ​ദ​ർ​തെ​രേ​സ യു​പി സ്കൂ​ളി​ലാ​യി​രു​ന്നു കു​ട്ടി​ക​ളു​ടെ ക്ലാ​സു​ക​ൾ.
ഹെ​ഡ്മി​സ്ട്ര​സ് ര​ജ​നി ടീ​ച്ച​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​തി​ര, അ​ന്ന, ര​ഹ്ന, അ​ശ്വ​തി, ആ​യി​ഷ, ബ്ല​സി, ജി​യ, അ​സ്ന എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ ര​ക്ഷി​താ​ക്ക​ൾ​ക്ക് ക്ലാ​സെ​ടു​ത്ത് കൈ​യ​ടി നേ​ടി​യ മി​ടു​ക്കി​ക​ൾ. കൈ​റ്റ്സ് മി​സ്ട്ര​സുമാ​രാ​യ സി​സ്റ്റ​ർ ആ​ർ​ഷ, ഷീ​ജ റോ​ബ​ർ​ട്ട് നേ​തൃ​ത്വം ന​ല്കി.