‘റോ​ഡ​രി​കി​ൽ നാ​ൽ​ക്കാ​ലി​ക​ളെ കെ​ട്ടി​യി​ടു​ന്ന ഉ​ട​മ​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി വേ​ണം’
Thursday, June 30, 2022 12:23 AM IST
കൊ​ല്ല​ങ്കോ​ട്: പ്ര​ധാ​ന റോ​ഡു​ക​ൾ​ക്ക​രി​കി​ൽ നാ​ൽ​ക്കാ​ലി​ക​ളെ ക​യ​റി​ൽ കെ​ട്ടി തീ​റ്റ​യ്ക്കു വി​ടു​ന്ന​ത് ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ർ​ക്ക് അ​പ​ക​ട​കെ​ണി. വാ​ഹ​ന​ങ്ങ​ൾ ഹോ​ണ്‍ മു​ഴ​ക്കി​യാ​ൽ കെ​ട്ടി​യി​ട്ട നാ​ൽ​ക്കാ​ലി ഇ​രു​വ​ശ​ത്തേ​ക്കും ഭ​യ​ന്നോ​ടി പ​രാ​ക്ര​മം കാ​ണി​ക്കും.
കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും അ​പ​ക​ട ഭീ​ഷണി​യാ​യി​രി​ക്ക​യാ​ണ്. ക​യ​ർ നീ​ളം കൂ​ടു​ത​ലു​ള്ള​തി​നാ​ൽ നാ​ൽ​ക്കാ​ലി റോ​ഡി​നെ​തി​ർ വ​ശ​ത്തേ​ക്കും വ​ഴി​മാ​റി​പ്പോ​വാ​റു​ണ്ട്.
ഈ ​സ​മ​യ​ത്ത് ക​യ​ർ റോ​ഡി​നു കു​റു​കെ സ​ഞ്ചാ​ര​ത​ട​സമാ​യാ​ണ് കി​ട​ക്കു​ന്ന​ത്. മു​ന്നോ​ട്ടു നീ​ങ്ങു​ന്ന​ത​നു​സ​രി​ച്ച് ക​യ​ർ പൊ​ങ്ങു​ക​യും ചെ​യ്യും. ഈ ​സ​മ​യ​ത്ത് ഇ​രു ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് യാ​ത്ര അ​സാ​ധ്യ​മാ​കും.
നാ​ൽ​ക്കാ​ലി​ക​ളെ ഉ​ട​മ​സ്ഥ​നി​ല്ലാ​തെ റോ​ഡു​വ​ക്ക​ത്ത് കെ​ട്ടു​ന്ന​തു ശി​ക്ഷാ​ർ​ഹ​മാ​യ കു​റ്റ​മാ​ണെ​ങ്കി​ലും അ​ധി​കൃ​ത​ർ മൗ​നം പാ​ലി​ക്കു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്കാ​ണ് അ​പ​ക​ട​കെ​ണി​യാ​വു​ന്ന​ത്.
മു​ൻ കാ​ല​ങ്ങ​ളി​ൽ പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ശ​ല്യ​മാ​വു​ന്ന വി​ധം നാ​ൽകാ​ലി​ക​ളെ മേ​ച്ചി​നു വി​ട്ടാ​ൽ ബ​ന്ധ​പ്പെ​ട്ട പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ ഉ​ട​മ​യി​ൽ നി​ന്നും പി​ഴ ഈ​ടാ​ക്കി​യി​രു​ന്നു.