തി​ര​ക്കു​ള്ള റോ​ഡി​ൽ ബൈ​ക്ക് റേ​സ്: മു​ന്ന​റി​യി​പ്പു​മാ​യി ആ​ർ​ടി​ഒ
Thursday, June 30, 2022 11:58 PM IST
കോ​യ​ന്പ​ത്തൂ​ർ : അ​മി​ത വേ​ഗ​ത​യി​ൽ വാ​ഹ​ന​മോ​ടി​ക്കു​ക​യും സൈ​ല​ൻ​സ​റു​ക​ൾ ഘ​ടി​പ്പി​ച്ച് ശ​ബ്ദ​മ​ലി​നീ​ക​ര​ണം സൃ​ഷ്ടി​ക്കു​ക​യും തി​ര​ക്കു​ള്ള റോ​ഡി​ൽ ബൈ​ക്ക് റേ​സ് ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ആ​ർ​ടി​ഒ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പു ന​ല്കി.
സ​മീ​പ​കാ​ല​മാ​യി ഇ​രു​ച​ക്ര​വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലും ആ​ർ​എ​സ് പു​രം, റേ​സ് കോ​ഴ്സ്, അ​വി​നാ​ശി റോ​ഡ് തു​ട​ങ്ങി തി​ര​ക്ക് കൂ​ടു​ത​ലു​ള്ള റോ​ഡു​ക​ളി​ൽ അ​മി​ത വേ​ഗ​ത​യി​ലും ശ​ബ്ദ​ത്തി​ലും യു​വാ​ക്ക​ൾ ബൈ​ക്ക് റേ​സ് ന​ട​ത്തു​ന്ന​ത് പ​തി​വാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു മു​ന്ന​റി​യി​പ്പ് ന​ല്കി​യ​ത്. പി​ടി​യി​ലാ​കു​ന്ന​വ​രി​ൽ നി​ന്നും 10000 രൂ​പ വ​രെ പി​ഴ ചു​മ​ത്തു​ക​യും ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ആ​ർ​ടി​ഒ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.