"പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ക​നാ​ലു​ക​ളി​ലും മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​ ശ​ക്ത​മാ​ക്ക​ണം'
Monday, August 8, 2022 12:53 AM IST
ചി​റ്റൂ​ർ : താ​ലൂ​ക്കി​ൽ ജ​ലാ​ശ​യ​ങ്ങ​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യു​മാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ ൾ ​മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ വി.​ഇ. അ​ബ്ബാ​സ് നി​ർ​ദേ​ശം ന​ല്കി.
മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് പി​ടി​കൂ​ടി​യാ​ൽ അ​വ​ർ​ക്കെ​തി​രെ പി​ഴ​യീ​ടാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ചി​റ്റൂ​ർ താ​ലു​ക്ക് വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ ശ​ങ്ക​ര​ദാ​സ് ക​നാ​ലു​ക​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​തി​നാ​ൽ ജ​ലം ക​ര​ക​വി​ഞ്ഞ് വീ​ടു​ക​ളി​ലും റോ​ഡു​ക​ളി​ലും എ​ത്തു​ന്ന​ത് സ​മീ​പ​വാ​സി​ക​ൾ​ക്ക് അ​പ​ക​ട ഭീ​ഷ​ണി​യാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ നി​യ​മ​ന​ട​പ​ടി​ക്ക് ശു​പാ​ർ​ശ ചെ​യ്ത​ത്.
താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗ​ങ്ങ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ ന​ല്കു​ന്ന പ​രാ​തി​ക​ൾ​ക്ക് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് മേ​ധാ​വി​ക​ൾ രേ​ഖാ​മൂ​ലം മ​റു​പ​ടി ന​ല്കാ​റി​ല്ലെ​ന്ന് കു​ണ്ടു​കാ​ട് നൂ​ർ മു​ഹ​മ്മ​ദ് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലും സ​മി​തി ചെ​യ​ർ​മാ​ൻ തീ​ർ​പ്പു ക​ൽ​പ്പി​ച്ചു.
നി​ർ​ബ​ന്ധ​മാ​യി പ​രാ​തി​ക​ളി​ൽ ഉ​ന്ന​യി​ക്കു​ന്ന ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നും ഇ​ല്ലെ​ങ്കി​ൽ എ​ന്താ​ണ് കാ​ര​ണം എ​ന്ന് രേ​ഖാ​മൂ​ലം അ​റി​യി​ക്കാ​ൻ ജി​വ​ന​ക്കാ​ർ​ക്ക് നി​ർ​ദേ​ശം ന​ല്കി.
മേ​ട്ടു​പ്പാ​ള​യം മു​ത​ൽ ക​ച്ചേ​രി​മേ​ട് വ​രെ​യു​ള്ള റോ​ഡി​ലു​ള്ള ഗ​ർ​ത്ത​ങ്ങ​ൾ അ​ട​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്ന് പ​രാ​തി ന​ല്കി​യി​ട്ട് മാ​സ​ങ്ങ​ളാ​യി​ട്ടും ഇ​തു​വ​രേ​യും ന​ട​പ​ടി ഉ​ണ്ടാ​വു​ന്നി​ല്ലെ​ന്ന് ബി​നോ​യ് ജേ​ക്ക​ബ് പ​രാ​തി ന​ല്കി.
മു​ത​ല​മ​ട പ​ഞ്ചാ​യ​ത്തി​ൽ മീ​ങ്ക​ര-​ചെ​മ്മ​ണം​തോ​ട് ന​വീ​ക​രി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടും പ​രാ​തി എ​ത്തി. യോ​ഗ​ത്തി​ൽ വി​ക​സ​ന സ​മി​തി ചെ​യ​ർ​മാ​ൻ കെ.​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം മാ​ധു​രി പ​ത്മ​നാ​ഭ​ൻ, കൊ​ല്ല​ങ്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ.​ചി​ന്ന​ക്കു​ട്ട​ൻ, പെ​രു​മാ​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റി​ഷാ പ്രേം​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ഷ്, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ൻ കെ.​ശ​ര​വ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.