പ​ന്നി​യ​ങ്ക​രയിൽ പ്ര​ദേ​ശ​വാ​സി​ക​ളി​ൽനി​ന്നും ടോ​ൾ പി​രി​വ് ആ​രം​ഭി​ക്കാ​ൻ നീ​ക്കം
Thursday, August 11, 2022 12:13 AM IST
വ​ട​ക്ക​ഞ്ചേ​രി : പ​ന്നി​യ​ങ്ക​ര ടോ​ൾ ബൂ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ളി​ൽ നി​ന്നും ടോ​ൾ പി​രി​വ് ആ​രം​ഭി​ക്കാ​ൻ അ​ണി​യ​റ​യി​ൽ നീ​ക്കം ന​ട​ക്കു​ന്ന​താ​യി സൂ​ച​ന.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വാ​ഹ​ന​ങ്ങ​ളു​ടെ ആ​ർ​സി ബു​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ൾ ടോ​ൾ ബൂ​ത്തി​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.
മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ സൗ​ജ​ന്യ പ്ര​വേ​ശ​നം ന​ട​ത്തു​ന്ന​ത് പി​ടി​കൂ​ടാ​നാ​ണ് കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത് എ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.
എ​ന്നാ​ൽ ഘ​ട്ടം​ഘ​ട്ട​മാ​യി പ്ര​ദേ​ശ​വാ​സി​ക​ളി​ൽ നി​ന്നും ടോ​ൾ പി​രി​ക്കാ​ൻ ല​ക്ഷ്യം വെ​ച്ചാ​ണ് പ​രി​ശോ​ധ​ന​ക​ൾ ക​ടു​പ്പി​ക്കു​ന്ന​തെ​ന്ന വി​ല​യി​രു​ത്ത​ലാ​ണു​ള്ള​ത്.
കെഎസ്ആ​ർ​ടി​സി, സ്വ​കാ​ര്യ ബ​സു​ക​ൾ എ​ന്നി​വ​യി​ൽ നി​ന്നെ​ല്ലാം ടോ​ൾ പി​രി​വ് തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ടോ​ൾ​പി​രി​വ് മാ​ത്ര​മാ​ണ് ഇ​നി തീ​രു​മാ​ന​മാ​കാ​നു​ള്ള​ത്. പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് സൗ​ജ​ന്യ പാ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി നി​ല​നി​ല്ക്കു​ന്പോ​ഴാ​ണ് ക​രാ​ർ ക​ന്പ​നി​യു​ടെ പു​തി​യ നീ​ക്ക​മെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.