സ്വാ​ത​ന്ത്ര്യാ​മൃ​തം സ​പ്ത​ദി​ന സ​ഹ​വാ​സ ക്യാ​ന്പു​ക​ൾ​ക്കു തു​ട​ക്കം
Sunday, August 14, 2022 12:45 AM IST
വ​ട​ക്ക​ഞ്ചേ​രി : സ്കൂ​ളു​ക​ളി​ൽ എ​ൻ​എ​സ്എ​സ് സ​ഹ​വാ​സ ക്യാ​ന്പ് സ്വാ​ത​ന്ത്ര്യാ​മൃ​ത​ത്തി​നു തു​ട​ക്ക​മാ​യി. വ​ണ്ടാ​ഴി സി​വി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ ഏ​ഴു ദി​വ​സ​ത്തെ സ​ഹ​വാ​സ ക്യാ​ന്പ് കെ.​ഡി. പ്ര​സേ​ന​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ൽ. ര​മേ​ഷ് അ​ധ്യ​ക്ഷ​നാ​യി.

പ്രി​ൻ​സി​പ്പ​ൽ വി.​ വി​ജ​യ​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ ചെ​യ​ർ​പേ​ഴ്സ​ണ്‍ സു​ബി​ത മു​ര​ളീ​ധ​ര​ൻ, വാ​ർ​ഡ് മെ​ന്പ​ർ സു​ജി​ത രാ​മു​ണ്ണി പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​ രാ​ജേ​ഷ്, പ്ര​ധാ​ന അ​ധ്യാ​പി​ക പി.​ ര​ഞ്ജി​നി, സി.​വൈ. ബാ​ബു, പ്രോ​ഗ്രാം ഓ​ഫീ​സ​ർ ആ​ർ.​വി​വേ​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ജ്ഞാ​ന​ത്തി​നു​ത​കു​ന്ന ക്ലാ​സു​ക​ളും കാ​യി​ക ക​ർ​മ പ​രി​പാ​ടി​ക​ളും ഏ​ഴു​ദി​ന ക്യാ​ന്പി​ൽ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. പ​ന്ത​ലാം​പാ​ടം മേ​രി മാ​താ സ്കൂ​ളി​ലും മം​ഗ​ലം​ഡാം ലൂ​ർ​ദ്ദ് മാ​താ സ്കൂ​ളി​ലും മ​ഞ്ഞ​പ്ര​യി​ലും ക്യാ​ന്പു​ക​ൾ​ക്കുതു​ട​ക്ക​മാ​യി.