സ്വ​ർ​ഗം എ​ല്ലാ മ​നു​ഷ്യ​ർ​ക്കും പ്രാ​പ്യം: മാ​ർ ജോ​സ് ക​ല്ലു​വേ​ലി​ൽ
Wednesday, August 17, 2022 12:34 AM IST
മണ്ണാർക്കാട്: എ​ല്ലാ മ​നു​ഷ്യ​ർ​ക്കും സ്വ​ർ​ഗ​രാ​ജ്യം പ്രാ​പ്യ​മാ​ണെ​ന്നാണ് പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ സ്വ​ർ​ഗ്ഗ​രോ​പ​ണ തി​രു​നാ​ൾ ന​മ്മെ പ​ഠി​പ്പി​ക്കു​ന്നതെന്ന് കാനഡ മിസിസാഗ ബി​ഷ​പ് മാ​ർ ജോ​സ് ക​ല്ലു​വേ​ലി​ൽ പറഞ്ഞു.
പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ സ്വ​ർ​ഗ​രോ​പ​ണ തി​രു​നാ​ളി​ന്‍റെ​യും, ഭാ​ര​ത​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75ാം വ​ർ​ഷ​ത്തി​ന്‍റെ​യും ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു കൊ​ണ്ട് മ​ണ്ണാ​ർ​ക്കാ​ട് ഹോ​ളി സ്പി​രി​റ്റ് ഫൊ​റോ​ന ഇ​ട​വ​ക പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന മ​ധ്യേ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ബിഷപ്.
ദൈ​വ​ത്താ​ൽ സൃ​ഷ്ടി​ക്ക​പ്പെ​ട്ട എ​ല്ലാ മ​നു​ഷ്യ​രു​ടെ​യും ല​ക്ഷ്യം ദൈ​വ​ത്തെ അ​ഥ​വാ സ്വ​ർ​ഗത്തെ പ്രാ​പി​ക്കു​കയെ​ന്ന​താ​ണ്. നാലാം നൂ​റ്റാ​ണ്ടു മു​ത​ൽ സ​ഭ​യി​ൽ ആ​ഘോ​ഷി​ക്കു​ന്ന ഈ ​തി​രു​നാ​ൾ മ​നു​ഷ്യ​ന്‍റെ ജീ​വി​താ​ന്ത്യ​ത്തി​ലേ​ക്ക് വി​ര​ൽ ചൂ​ണ്ടു​ന്നു. വി​ശു​ദ്ധ ബ​ലി​യ​ർ​പ്പ​ണ​ത്തി​ൽ ഫൊ​റോ​നാ വി​കാ​രി ഫാ​. ജോ​ർ​ജ് തു​രു​ത്തി​പ്പ​ള്ളി, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ​. അ​ഭി​ഷേ​ക് ഒ​റ​വ​നാം​ത​ട​ത്തി​ൽ എ​ന്നി​വ​ർ സ​ഹ കാ​ർ​മി​ക​രാ​യി​രു​ന്നു. കു​ർ​ബാ​ന​യ്ക്കു ശേ​ഷം ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി എ​ല്ലാ​വ​ർ​ക്കും സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ന്‍റെ ആ​ശം​സ​ക​ൾ നേ​ർ​ന്നു. കൈ​കാ​രന്മാരാ​യ ബേ​ബി പു​ന്ന​ക്കു​ഴി, ജീ​വ​ൻ വേ​ലി​ക്ക​ക​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം കൊ​ടു​ത്തു.