പാ​ല​ക്കാ​ട്- കു​ള​പ്പു​ള്ളി പാ​ത​യി​ൽ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ആ​രം​ഭി​ച്ചു
Wednesday, August 17, 2022 12:34 AM IST
ഷൊ​ർ​ണൂ​ർ: പാ​ല​ക്കാ​ട്- കു​ള​പ്പു​ള്ളി പാ​ത​യി​ൽ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ആ​രം​ഭി​ച്ചു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ഴി​യ​ട​യ്ക്ക​ൽ ന​ട​പ​ടി​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ന​ട​ക്കു​ന്ന​ത്. ഒ​റ്റ​പ്പാ​ലം പ​ട്ട​ണം മു​ത​ൽ കു​ള​പ്പു​ള്ളി​വ​രെ​യാ​ണ് റോ​ഡി​ലെ കു​ഴി​ക​ൾ അ​ട​യ്ക്കാ​ൻ തു​ട​ങ്ങി​യ​ത്. മ​ഴ പെ​യ്ത​തോ​ടെ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന​തു​മൂ​ലം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വം കൂ​ടി​യാ​യി​രു​ന്നു. ഇ​തി​നു​പു​റ​മേ മ​റ്റു​വാ​ഹ​ന​ങ്ങ​ൾ​ക്കും കു​ഴി​യ​റി​യാ​തെ വീ​ണ് അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കാ​ൻ തു​ട​ങ്ങി.
ഇ​തി​നെ​ത്തു​ട​ർ​ന്ന് നി​ര​വ​ധി പ​രാ​തി​ക​ളും ഉ​യ​ർ​ന്നി​രു​ന്നു. മ​ഴ മാ​റി​യ​തോ​ടെ​യാ​ണ് പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം കു​ഴി​യ​ട​യ്ക്ക​ൽ പ​ണി​ക​ൾ തു​ട​ങ്ങി​യ​ത്. പ്രീ​മ​ണ്‍​സൂ​ണ്‍ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് കു​ഴി​യ​ട​യ്ക്ക​ൽ പ​ണി​ക​ൾ ന​ട​ത്തു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൻ​റെ കീ​ഴി​ലു​ള്ള റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും തു​ട​ങ്ങി​യി​ട്ടു​ണ്ട്. നി​ല​വി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൻ​റെ കീ​ഴി​ലു​ള്ള ഏ​ഴ് റോ​ഡു​ക​ളു​ടെ കു​ഴി അ​ട​യ്ക്ക​ൽ പ​ണി​യാ​ണ് ന​ട​ക്കു​ന്ന​ത്. 51 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് ഇ​പ്പോ​ൾ ന​ട​പ്പാ​ക്കു​ന്ന​ത്. കു​ഴി​യ​ട​യ്ക്കാ​നും ബാ​ക്കി​വ​രു​ന്ന ഏ​ഴ് റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കു​മാ​യി 61 ല​ക്ഷം​രൂ​പ​യു​ടെ പ​ദ്ധ​തി സ​ർ​ക്കാ​രി​ലേ​ക്ക് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​തി​നു​പു​റ​മെ ക​യി​ലി​യാ​ട്, ച​ള​വ​റ റോ​ഡി​ന്‍റെ ത​ക​ർ​ന്ന സം​ര​ക്ഷ​ണ​ഭി​ത്തി​ക​ൾ ന​ന്നാ​ക്കു​ന്ന​തി​നാ​യി ഒ​രു​കോ​ടി​രൂ​പ​യു​ടെ​യും പ​ദ്ധ​തി സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.