കോ​യ​ന്പ​ത്തൂ​രി​ൽ ബൈ​ക്ക​പ​ക​ട​ത്തി​ൽ വ​ണ്ടി​ത്താ​വ​ളം സ്വ​ദേ​ശി മ​രി​ച്ചു
Wednesday, August 17, 2022 10:23 PM IST
ചി​റ്റൂ​ർ: കോ​യ​ന്പ​ത്തൂ​രി​ൽ ന​ട​ന്ന ബൈ​ക്ക​പ​ക​ട​ത്തി​ൽ വ​ണ്ടി​ത്താ​വ​ളം സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു. അ​യ്യ​പ്പ​ൻ​കാ​വ് കൈ​ത​റ​വ് രാ​മ​ച​ന്ദ്ര​ന്‍റെ മ​ക​ൻ ഷാ​ജി (22)യാ​ണ് മ​ര​ിച്ചത്. സ​ഹ​യാ​ത്രി​ക​നാ​യ മ​നു (25) നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ടി​നു കോ​യ​ന്പ​ത്തൂർ എ​ൽ​എ​ൻ​ടി റോ​ഡി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. സ്ഥ​ല​ത്തെ നാ​ലു​മൊ​ക്കി​ൽ നി​ന്നും എ​തി​രെ ബൈ​ക്ക് വ​ഴി​മാ​റി വ​രു​ന്ന​തു ക​ണ്ട് ഷാ​ജി പെ​ട്ടെ​ന്ന് ബൈ​ക്ക് നി​ർ​ത്തി​യ​തി​നാ​ൽ നി​യ​ന്ത്ര​ണം​വി​ട്ടു വീ​ഴു​ക​യാ​യി​രു​ന്നു. റോ​ഡി​ൽ വീ​ണ ഷാ​ജി​യു​ടെ ദേ​ഹ​ത്തു​കൂ​ടെ അ​തു​വ​ഴി വ​ന്ന ലോ​റി ക​യ​റി.

ആം​ബു​ല​ൻ​സി​ൽ കോ​യ​ന്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. അ​വ​നാ​ശി കെ​ൽ ടെ​ക്സ് ക​ന്പ​നി ജീ​വ​ന​ക്കാ​ര​നാ​യ ഷാ​ജി നൈ​റ്റ് ഷി​ഫ്റ്റി​ൽ ജോ​ലി​ക്കു പോ​വു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. അ​മ്മ: അം​ബി​ക. സ​ഹോ​ദ​ര​ങ്ങ​ൾ: ഷി​ജു, ഷൈ​ജു, സ​ഞ്ജു.