ജി​ല്ല​യി​ൽ ഇ​തു​വ​രെ ര​ജി​സ്റ്റ​ർ ചെ​യ്ത​തു 27,990 ക​ർ​ഷ​ക​ർ
Thursday, August 18, 2022 12:18 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഒ​ന്നാം​വി​ള നെ​ല്ല് സം​ഭ​ര​ണ​ത്തി​നു​ള്ള ക​ർ​ഷ​ക ര​ജി​സ്ട്രേ​ഷ​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 27,990 ക​ർ​ഷ​ക​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി പാ​ഡി മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
ഓ​ഗ​സ്റ്റ് ഒ​ന്ന് മു​ത​ലാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ച​ത്. ആ​ല​ത്തൂ​ർ താ​ലൂ​ക്കി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത് 12,094 പേ​ർ. ഒ​റ്റ​പ്പാ​ലം താ​ലൂ​ക്കി​ലാ​ണ് കു​റ​വ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത് 227 പേ​ർ.
ചി​റ്റൂ​ർ-11,462, പാ​ല​ക്കാ​ട്- 3792, പ​ട്ടാ​ന്പി- 415 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് താ​ലൂ​ക്കു​ക​ളി​ലെ ക​ണ​ക്കു​ക​ൾ.
ക​ർ​ഷ​ക​ർ​ക്ക് വെ​ബ്സൈ​റ്റി​ലൂ​ടെ ര​ജി​സ്റ്റ​ർ ചെ​യ്യാം. ഒ​ന്നാം​വി​ള നെ​ല്ലു​സം​ഭ​ര​ണ​ത്തി​നാ​യുള്ള ക​ർ​ഷ​ക ര​ജി​സ്ട്രേ​ഷ​ൻ തു​ട​രു​ക​യാ​ണ്.