തെക്കേക്കാട്ടിൽ വി​ള​ഞ്ഞ നെ​ൽ​പ്പാ​ട​ത്തു പ​ന്നി​ക്കൂ​ട്ടത്തിന്‍റെ താണ്ഡവം
Friday, August 19, 2022 12:32 AM IST
വ​ണ്ടി​ത്താ​വ​ളം: തെ​ക്കേ​ക്കാ​ട്ടി​ൽ ആ​റു​ച്ചാ​മി​യു​ടെ ക​തി​രി​ട്ട നാ​ലേ​ക്ക​ർ നെ​ൽ​കൃ​ഷി പ​ന്നി​ക്കൂ​ട്ടം ഉ​ഴു​തു​മ​റി​ച്ചു ന​ശി​പ്പി​ച്ചു.

നാ​ലു ഭാ​ഗ​ത്തു​ള്ള വ​യ​ലു​ക​ളി​ലും പ​ന്നി​ക​ൾ ച​വി​ട്ടി​യും ഉ​ഴു​തും നെ​ൽ​ച്ചെ​ടി​ക​ളെ വീ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്.

മു​ൻ​ക​രു​ത​ലെ​ന്ന നി​ല​യി​ൽ വ​യ​ലി​നു ചു​റ്റും സ്ഥാ​പി​ച്ച ക​ന്പി​വേ​ലി​ക​ളും പി​ഴു​തെ​റി​ഞ്ഞ മ​ട്ടി​ലാ​ണ്. ആ​റു​ച്ചാ​മി രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ മ​ണ്ണെ​ണ്ണ ഉ​പ​യോ​ഗി​ച്ചു​ള്ള റാ​ന്ത​ൽ വി​ള​ക്കു​ക​ളും വ​യ​ലി​ൽ വ​യ്ക്കാ​റു​ണ്ട്.

ഇ​തു​വ​രെ 2,500 രൂ​പ​യു​ടെ പ​ട​ക്ക​ങ്ങ​ളും രാ​ത്രി​യി​ൽ പൊ​ട്ടി​ച്ചു. എ​ന്നാ​ൽ പ​ന്നി​ക​ളെ തു​ര​ത്താ​ൻ ഇ​ത്ത​രം പ്ര​തി​രോ​ധ​ങ്ങ​ളൊ​ന്നും ഫ​ല​പ്ര​ദ​മാ​വു​ന്നി​ല്ലെ​ന്നാ​ണ് ആ​റു​ച്ചാ​മി​യു​ടെ ധ​ർ​മ​സ​ങ്ക​ടം.

സ്വ​ന്ത​മാ​യു​ള്ള ഒ​രേ​ക്ക​റും സ​മീ​പ​ത്തു മു​ന്നേ​ക്ക​ർ പാ​ട്ട​ത്തി​നു​മെ​ടു​ത്താ​ണ് ക​ർ​ഷ​ക​ൻ കൃ​ഷി ഇ​റ​ക്കി​രി​ക്കു​ന്ന​ത്.

നി​ല​മൊ​രു​ക്ക​ൽ, ഞാ​റു​പാ​ക​ൽ, ന​ടീ​ൽ, വ​ള​പ്ര​യോ​ഗം, ക​ള​പ​റിയ്ക്കൽ എ​ന്നി​വ​യ്ക്കു​മാ​യി ഏ​ക്ക​റി​ന് 25,000 രൂ​പ ചെ​ല​വ​ഴി​ച്ചി​ട്ടു​മു​ണ്ട്.

സ്വ​കാ​ര്യ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും കൂ​ടി​യ നി​ര​ക്കി​ൽ പ​ലി​ശ​യ്ക്ക് വാ​യ്പ വാ​ങ്ങ​യി​ട്ടു​മാ​ണ് കൃ​ഷി​യി​റി​ക്കി​രി​ക്കു​ന്ന​ത്. ഇ​രു​പ​തു ദി​വ​സം ക​ഴി​ഞ്ഞാ​ൽ കൊ​യ്ത്തി​നു പാ​ക​മാ​യ കൃ​ഷി​യാ​ണ് പ​ന്നി​ക്കൂ​ട്ടം ന​ശി​പ്പി​ച്ച​ത്.