ജി​ല്ലാ ക​ള​ക്ട​ർ പ​ഠ​നയോ​ഗം സം​ഘ​ടി​പ്പി​ച്ചു
Friday, August 19, 2022 12:33 AM IST
കോ​യ​ന്പ​ത്തൂ​ർ: കോ​യ​ന്പ​ത്തൂ​ർ, നീ​ല​ഗി​രി, തി​രു​പ്പൂ​ർ, ഈ​റോ​ഡ് ജി​ല്ല​ക​ളി​ലെ ആ​ദി​ദ്രാ​വി​ഡ, ആ​ദി​വാ​സി ക്ഷേ​മ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി കോ​യ​ന്പ​ത്തൂ​ർ ജി​ല്ലാ ക​ള​ക്ടറേ​റ്റി​ൽ പ​ഠ​ന യോ​ഗം ന​ട​ത്തി. ആ​ദി ദ്രാ​വി​ഡ ആ​ദി​വാ​സി ക്ഷേ​മ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി തെ​ങ്കാ​ശി ജാ​വ​ക്ക​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ 4 ജി​ല്ല​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു. ആ​ദി ദ്രാ​വി​ഡ, ആ​ദി​വാ​സി ക്ഷേ​മ വ​കു​പ്പ് ന​ട​ത്തു​ന്ന പ്രൈ​മ​റി സ്കൂ​ൾ, മി​ഡി​ൽ സ്കൂ​ൾ, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ട്രൈ​ബ​ൽ ബോ​ർ​ഡിം​ഗ് സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഉ​ന്ന​ത വി​ജ​യം നേ​ടു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി തെ​ങ്കാ​ശി ജ​ാവ​ക്ക​ർ പ​റ​ഞ്ഞു.
താ​ഡ്കോ പ​ദ്ധ​തി പ്ര​കാ​രം സം​രം​ഭ​ക​ത്വ വി​ക​സ​ന പ​ദ്ധ​തി, യു​വാ​ക്ക​ൾ​ക്കു​ള്ള സ്വ​യം തൊ​ഴി​ൽ പ​ദ്ധ​തി, വ്യ​വ​സാ​യ വി​ക​സ​ന​ത്തി​ന് സാ​ന്പ​ത്തി​ക സ​ഹാ​യം, ഒൗ​ഷ​ധ​വും അ​നു​ബ​ന്ധ ചി​കി​ത്സാ കേ​ന്ദ്ര​വും ആ​ദി ദ്രാ​വി​ഡ​ർ വ​നി​താ സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ൾ​ക്കു​ള്ള പ​ദ്ധ​തി​ക​ളും ഉ​ൾ​പ്പെ​ടെ വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​യ​ന്പ​ത്തൂ​ർ ജി​ല്ലാ ക​ള​ക്ട​ർ സ​മീ​ര​ൻ, കോ​യ​ന്പ​ത്തൂ​ർ ടാ​ഡ്കോ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻജിനീ​യ​ർ സ​ര​സ്വ​തി തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.