മികച്ച കർഷകനെ ആദരിച്ചു
Friday, August 19, 2022 12:34 AM IST
ഒ​റ്റ​പ്പാ​ലം: വ​രോ​ട് കെപിഎ​സ്എംഎം വിഎ​ച്ച്എ​സ്ഇ ​വി​ഭാ​ഗം നാ​ഷ​ണ​ൽ സ​ർ​വീസ് സ്കീം ​യൂ​ണി​റ്റി​ന്‍റെ സ​പ്ത​ദി​ന ക്യാ​ന്പി​ൽ അ​ന​ങ്ങ​നടി പ​ഞ്ചാ​യ​ത്തി​ലെ മി​ക​ച്ച ക​ർ​ഷ​ക​നെ ആ​ദ​രി​ച്ചു. പ​ന​മ​ണ്ണ പ​ള്ള​ത്ത് പ​ച്ച​ക്ക​റി ഉ​ദ്പാ​ദ​ക സം​ഘം​ ന​ട​ത്തു​ന്ന കൃ​ഷി​യി​ടം ക്യാ​ന്പം​ഗ​ങ്ങ​ൾ സ​ന്ദ​ർ​ശിച്ചു. സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​രി​ശായി കി​ട​ന്നി​രു​ന്ന നാ​ല​ര ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് വി​വി​ധ പ​ച്ച​ക്ക​റി​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്.
കു​ന്പ​ള​ൻ, പാ​വ​ൽ, മ​ത്ത​ൻ, വെ​ണ്ട, വെ​ള്ള​രി, കൂ​ർ​ക്ക, ചേ​ന, ചേ​ന്പ് എ​ന്നി​വ​യാ​ണ് കൃ​ഷി​ചെ​യ്യു​ന്ന​ത്. 13 അം​ഗ​ങ്ങ​ൾ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​ന​മ​ണ്ണ​യി​ൽ പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ നൂ​റുമേ​നി കൊ​യ്യു​ന്ന​ത്. പ​ന​മ​ണ്ണ ശി​വാ​ന​ന്ദാ​ശ്ര​മ​ത്തി​ൽ വ​ച്ച് ന​ട​ന്ന ആ​ദ​രി​ക്ക​ൽ ച​ട​ങ്ങി​ൽ അ​ന​ങ്ങ​നടി പ​ഞ്ചാ​യ​ത്തി​ലെ മി​ക​ച്ച ക​ർ​ഷ​ക​നാ​യ കെ. ​അ​നി​ൽ കു​മാ​റി​നെ ​കെ. പ്രേം​കു​മാ​ർ എം എ​ൽഎ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ക്കു​ക​യും ഉ​പ​ഹാ​രം ന​ൽ​കു​ക​യും ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ സി. ​രാ​ജേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി, അ​ന​ങ്ങ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ച​ന്ദ്ര​ൻ, സ്വാ​മി​നി കൃ​ഷ്ണ പ്ര​യാ​ന​ന്ദ സ​ര​സ്വ​തി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ടി.പി. പ്ര​ദീ​പ് കു​മാ​ർ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.സി. ലൈ​ജു, കെ. ​സു​സ്മി​ത് കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.