ലിസ്യൂ മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ പഠനവർഷാരംഭവും സ്റ്റുഡന്റ്സ് കാബിനറ്റ് ഉദ്ഘാടനവും
1567939
Tuesday, June 17, 2025 2:03 AM IST
കോയമ്പത്തൂർ: സായിബാബ കോളനി ലിസ്യൂ മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ പഠനവർഷാരംഭവും സ്റ്റുഡന്റ്സ് കാബിനറ്റിന്റെ ഉദ്ഘാടനവും നടന്നു.
പ്രിൻസിപ്പൽ റവ.ഡോ. (അഡ്വ.) ജോയ് അറയ്ക്കലിന്റെ നേതൃത്വത്തിലായിരുന്നു പരിപാടികൾ. സ്കൂൾ കറസ്പോണ്ടന്റ് റവ.ഡോ. ഫിലിപ്സ് പൊന്തേക്കൻ അധ്യക്ഷത വഹിച്ചു.
സിആർപിഎഫ് (റിട്ട.) പോലീസ് ഐജി ടി. ചന്ദ്രശേഖർ, ബ്യൂട്ടി പേജന്റ് ഡോ. ഗായത്രി നടരാജൻ, ജർമ്മനിയിൽ നിന്നുള്ള വിദ്യാർഥിനിയായ ഫ്രെഡെറിക് എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു.
10, 11, 12 ക്ലാസുകളിലെ പൊതു പരീക്ഷകളിൽ വിജയിച്ചവരെ ചടങ്ങിൽ ആദരിച്ചു.
പൂർവവിദ്യാർഥി സംഘടന പ്രസിഡന്റ് രാകേഷ് മേനോൻ, അഡ്മിനിസ്ട്രേറ്ററും സ്റ്റാഫ് സെക്രട്ടറിമാരുമായ ഫാ. ലിൻജോ ജോസഫ്, സുകന്യ, മേരി ടീന പ്രസംഗിച്ചു.