കോയന്പത്തൂരിന്റെ പ്രതീക്ഷകളിലേക്കു ശിരുവാണി ഡാം ജലനിരപ്പുയരുന്നു
1567938
Tuesday, June 17, 2025 2:03 AM IST
കോയന്പത്തൂർ: ശിരുവാണി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു.
കേരള സംസ്ഥാനത്തിനകത്തു സ്ഥിതിചെയ്യുന്ന അട്ടപ്പാടി ശിരുവാണി അണക്കെട്ടാണ് കോയമ്പത്തൂർ മുനിസിപ്പൽ കോർപ്പറേഷന്റെ പ്രധാന കുടിവെള്ള സ്രോതസ്. ഈ അണക്കെട്ടിൽ 49.53 അടി വെള്ളം സംഭരിക്കാൻ കഴിയുമെങ്കിലും സുരക്ഷാ കാരണങ്ങളാൽ പരമാവധി 44.61 അടി മാത്രമേ സംഭരിക്കുന്നുള്ളൂ.
ഇന്നലത്തെ കണക്കനുസരിച്ച് ഡാമിലെ ജലനിരപ്പ് നിലവിൽ 43.13 അടിയാണ്. ശിരുവാണി അണക്കെട്ട് പ്രദേശത്ത് 147 മില്ലിമീറ്റർ മഴ പെയ്തതായും അധികൃതർ അറിയിച്ചു. പ്രതിദിനം 100 എംഎൽഡി വെള്ളമാണ് കോർപറേഷന്റെ കീഴിലുള്ള പ്രദേശങ്ങളിൽ വിതരണം ചെയ്യുന്നത്.