എന്റെ ഓണസദ്യക്ക് എന്റെ പച്ചക്കറി: തൈകൾ വിതരണം ചെയ്തു
1568191
Wednesday, June 18, 2025 1:16 AM IST
ആലത്തൂർ: എന്റെ ഓണസദ്യക്ക് എന്റെ പച്ചക്കറി എന്ന പദ്ധതിയുടെ ഭാഗമായി തരൂർ ഗ്രാമപഞ്ചായത്തിൽ പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. രമണി നിർവഹിച്ചു.
ഓണത്തിന് സ്വന്തമായി ഉത്പാദിപ്പിച്ച ജൈവപച്ചക്കറി ഉപയോഗിച്ചു ഓണസദ്യ ഒരുക്കണമെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കൃഷിഭവന്റെ നേതൃത്വത്തിൽ സൗജന്യമായാണ് തരൂർ ഗ്രാമപഞ്ചായത്തിലെ കർഷകർക്കായി പയർ, വെണ്ട, അമര, മുളക്, തക്കാളി, വഴുതിന എന്നീ തൈകളാണ് നൽകിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐ. ഷക്കീർ അധ്യക്ഷനായി.
കൃഷി ഓഫീസർ, കമ്മിറ്റി ചെയർപേഴ്സണ്മാർ, പാടശേഖരസമിതി അംഗങ്ങൾ, കർഷകർ എന്നിവർ പങ്കെടുത്തു.