ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സഹായഉപകരണ നിർണയ ക്യാന്പ് ഇന്ന്
1568486
Thursday, June 19, 2025 2:04 AM IST
പറളി: ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കുമായി സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സ്പർശം സഹായ ഉപകരണ നിർണയ ക്യാന്പ് ഇന്നുരാവിലെ 9.30 മുതൽ പറളി ഗ്രാമപഞ്ചായത്ത് കല്യാണമണ്ഡപത്തിൽ നടക്കും.
പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലാണ് ക്യാന്പ് സംഘടിപ്പിക്കുന്നത്. ക്യാന്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഭിന്നശേഷിക്കാർ ഭിന്നശേഷി സർട്ടിഫിക്കറ്റിന്റെയും, യുഡിഐഡി കാർഡ്, ആധാർ കാർഡിന്റെയും പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ, ബിപിഎൽ റേഷൻകാർഡ് അല്ലെങ്കിൽ വരുമാന സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം എത്തണം.
സഹായ ഉപകരണങ്ങൾ ആവശ്യമുള്ള ഭിന്നശേഷിക്കാർ മാത്രമാണ് മെഡിക്കൽ ക്യാന്പിൽ പങ്കെടുക്കേണ്ടത്. 60 വയസ് പൂർത്തിയായ വയോജനങ്ങൾ ബിപിഎൽ റേഷൻ കാർഡ്/വരുമാന സർട്ടിഫിക്കറ്റിന്റെ കോപ്പി, ആധാർകാർഡിന്റെ കോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ നിർബന്ധമായും കൊണ്ടുവരണം.
ക്യാന്പിനോടനുബന്ധിച്ച് യുഡിഐഡി, യുഎച്ച്ഐഡി, ആധാർ, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുമായി ബന്ധപ്പെട്ട ഹെൽപ്പ് ഡെസ്കും പ്രവർത്തിക്കും. കൂടുതൽ വിവരങ്ങൾ 0491 - 2543310 നന്പറിൽ ലഭിക്കും.