പ്ലസ് വൺ വിദ്യാർഥികൾക്കു സ്കൂളുകളിൽ വരവേൽപ്പ്
1568483
Thursday, June 19, 2025 2:04 AM IST
ചിറ്റൂർ: ഈവർഷത്തെ പ്ലസ് വൺ ക്ലാസ് ആരംഭിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനതലത്തിൽ ആസൂത്രണം ചെയ്ത പ്രവേശനോത്സവം -വരവേല്പ് 2025ന്റെ ജില്ലാതല ഉദ്ഘാടനം ഗവ. വിക്ടോറിയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ നിർവഹിച്ചു.
ചിറ്റൂർ- തത്തമംഗലം നഗരസഭാ ചെയർപേഴ്സൺ കെ.എൽ. കവിത വിശിഷ്ടാതിഥിയായി പങ്കെടുത്തു. സ്കൂൾ പിടിഎ പ്രസിഡന്റ് എം.ജെ.മാത്യു അധ്യക്ഷനായ പരിപാടിയിൽ പ്രിൻസിപ്പൽ ടി.ടി. ഗിരി, സ്റ്റാഫ് സെക്രട്ടറി കെ. കുമാർ, നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. സുമതി, കൗൺസിലർ ശ്രീദേവി രഘുനാഥ്, ഹയർസെക്കൻഡറി ജില്ലാ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ എം. അനീഷ് പ്രസംഗിച്ചു.