നെല്ലിപ്പതി മല്ലീശ്വര സ്കൂളിൽ കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം
1568490
Thursday, June 19, 2025 2:04 AM IST
അഗളി: നെല്ലിപ്പതി മല്ലീശ്വര വിദ്യാനികേതൻ സ്കൂളിൽ പുതിയ കമ്പ്യൂട്ടർ ലാബ് തുറന്നു.അട്ടപ്പാടിയിലെ പിന്നോക്ക വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളുടെ സാങ്കേതിക വൈദഗ്ധ്യം വർധിപ്പിക്കുന്നതിനായി സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സിഎസ്ആർ സ്കീമിൽ ഉൾപ്പെടുത്തി അനുവദിച്ച 24 കമ്പ്യൂട്ടറുകളും ഒരു ഫോട്ടോകോപ്പി മെഷീനുമാണ് സ്കൂളിൽ ഉദ്ഘാടനം ചെയ്തത്. സൗത്ത് ഇന്ത്യൻ ബാങ്ക് പാലക്കാട് റീജണൽ ഹെഡ് പി. അഭിലാഷ് ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്തംഗം കെ.ടി. ബെന്നി അധ്യക്ഷനായി. സൗത്ത് ഇന്ത്യൻ ബാങ്ക് ഒറ്റപ്പാലം ക്ലസ്റ്റർ ഹെഡ് ഒ.എം. പ്രസാദ്, ഗൂളിക്കടവ് ബ്രാഞ്ച് ഹെഡ് കെ. വിനുകൃഷ്ണൻ, വിവേകാനന്ദ മെഡിക്കൽ മിഷൻ സെക്രട്ടറി എസ്. സജിമോൻ, ട്രസ്റ്റി ഡോ.വി. നാരായണൻ പ്രസംഗിച്ചു.