കോ​യ​ന്പ​ത്തൂ​ർ: കോ​വൈ​പു​തൂ​രി​ലെ പു​ന​രു​ദ്ധ​രി​ച്ച മാ​രി​യ​മ്മ​ൻ​ക്ഷേ​ത്ര ചെ​ക്ക്ഡാ​മി​നു​ചു​റ്റും 50 സെ​ക്ക​ന്‍റി​നു​ള്ളി​ൽ 500 വി​ദ്യാ​ർ​ഥി​ക​ൾ 500 മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ച്ചു.

കോ​യ​ന്പ​ത്തൂ​ർ സി​റ്റി റൗ​ണ്ട് ടേ​ബി​ൾ- 31, കോ​യ​ന്പ​ത്തൂ​ർ സി​റ്റി ലേ​ഡീ​സ് സ​ർ​ക്കി​ൾ- 16 ക്ല​ബു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. സ്റ്റാ​ൾ​വാ​ർ​ട്ട് ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സും വി​എ​ൽ​ബി കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സും സം​യു​ക്ത പ​ങ്കാ​ളി​ക​ളാ​യ പ​രി​പാ​ടി​യി​ൽ പൗ​ര​നേ​താ​ക്ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ, പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു.

കോ​യ​മ്പ​ത്തൂ​ർ സി​റ്റി മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ ആ​ർ. വെ​ട്രി​സെ​ൽ​വ​ൻ, സി​രു​തു​ളി​യി​ലെ സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗം സു​ജാ​നി ബാ​ലു, റൗ​ണ്ട് ടേ​ബി​ൾ ഇ​ന്ത്യ​യു​ടെ ഏ​രി​യ ചെ​യ​ർ​മാ​ൻ ര​ഗു​ല​ൻ ശേ​ഖ​ർ, വി​എ​ൽ​ബി കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡി. ​ക​ലൈ​വാ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.