മാവറ കുരുത്തിച്ചിറതോട് നവീകരണം പൂർത്തിയായി; ഉദ്ഘാടനം 20ന്
1568186
Wednesday, June 18, 2025 1:15 AM IST
തൃത്താല: കപ്പൂർ ഗ്രാമപഞ്ചായത്തിലെ കുമരനല്ലൂർ മാവറ കുരുത്തിച്ചിറ തോടിന്റെ നവീകരണ പ്രവൃത്തി പൂർത്തികരിച്ച് തോടിനെ ജലസമൃദ്ധമാക്കി.
തൃത്താല മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് മന്ത്രി എം.ബി. രാജേഷ് ആവിഷ്കരിച്ച സുസ്ഥിര തൃത്താലയുടെ ഭാഗമായി നടപ്പാക്കുന്ന സൂഷ്മ നീർത്തട വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തോട് നവീകരിച്ചത്.17.59 ലക്ഷം രൂപ വിനിയോഗിച്ചാണു നവീകരണം പൂർത്തീകരിച്ചത്.
216 മീറ്റർ പാർശ്വ സംരക്ഷണഭിത്തിയും രണ്ടു ചെക്ക്ഡാമുകളും ഉൾപ്പെട്ടതാണ് പദ്ധതി. ജില്ലാ മണ്ണുസംരക്ഷണ വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പാക്കിയത്. ഉദ്ഘാടനം 20 ന് ഉച്ചയ്ക്കുശേഷം മൂന്നരയ്ക്ക് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും.